കാസർകോട്: (www.kasargodvartha.com 26.09.2020) അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച സി പി എമ്മിന്റെ ചാനലിനും വ്യാജ കെ എം സി സി ഭാരവാഹിക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ അറിയിച്ചു.
തന്നെ വ്യക്തിപരമായി തേജോവധം ചെയ്ത് ടാസ്ക് കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാനൽ നൽകിയ വാർത്ത വ്യാജവും അസംബന്ധവുമാണെന്ന് ഏ ജി സി ബഷീർ പറയുന്നു. ഇതിനെതിരെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വ്യാജ പ്രചാരണം തുറന്നു കാട്ടുന്നതിനും നിയമപരമായി ഏതറ്റം വരെയും പോകും.
കേരളത്തിൽ സി പി എമ്മും ഇടതുപക്ഷ സർക്കാരും ചെന്നുപെട്ടിരിക്കുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും പാപക്കറ പൊതു സമൂഹത്തിൽ നിന്നു മറച്ചു പിടിക്കാനും പാർട്ടി അകപ്പെട്ടിരിക്കുന്ന ചരിത്രത്തിലേതന്നെ ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്നും, അണികളുടെ അമർഷത്തിൽ നിന്നും കര കയറാനും ലീഗ് നേതാക്കളെ വ്യക്തിഹത്യ നടത്തിയും ദുരാരോപണങ്ങളുന്നയിച്ചും വ്യാജ വാർത്തകൾ സത്യമെന്ന രീതിയിൽ അവതരിപ്പിച്ച് പാർട്ടി ചാനൽ പാർട്ടി ധർമ്മം നിർവ്വഹിക്കുകയാണെന്ന് ബഷീർ വ്യക്തമാക്കി.

ഇടതുപക്ഷ സർക്കാരിൻെറ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മുമ്പിൽ തുറന്നു കാട്ടുന്നതിൽ മുന്നിൽ നിന്നു പോരാടുന്ന മുസ്ലിം ലീഗ് നേതാക്കളെ ഇതുവഴി നിശ്ബ്ദമാക്കാമെന്നത് വ്യാമോഹം മാത്രമാണ്. തൃക്കരിപ്പൂരിൽ വളരെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്ന കോളേജിനെ അപകീർത്തിപ്പെടുത്താനും അതുവഴി ലീഗ് നേതാക്കളെ അവഹേളിക്കാനും ചില ലീഗ് വിരുദ്ധരെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ അപഹാസ്യമാണ്.
ലീഗ് വിരുദ്ധരുടെ കെെകളിലെ ഉപകരണം മാത്രമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ ഇല്ലാത്ത കെ എം സി സി ഭാരവാഹിത്വം പതിച്ചു നൽകി അവതരിപ്പിച്ചത് തങ്ങൾ പടച്ചു വിടുന്ന വാർത്തകൾക്ക് വിശ്വാസ്യത ലഭിക്കാനാണ്. സി പി എം പാർട്ടിയോ നേതാക്കളോ ഉന്നയിക്കുന്ന കാര്യങ്ങളെ സ്വന്തം അണികൾപോലും മുഖവിലക്കെടുക്കുന്നില്ല എന്ന ബോധ്യത്തിൽ നിന്നാണ് കേരളത്തിലെ ഏറ്റവും വിപുലമായ ജീവകാരുണ്യ പ്രസ്ഥാനത്തിനുമേൽ ചില വിഡ്ഢി വേഷങ്ങളെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്.
മുപ്പതു വർഷത്തോളമായി സാമൂഹ്യ രംഗത്തും പല ഔദ്യോഗിക പദവികളിലും ഇരുന്നിട്ടുണ്ടെങ്കിലും ഇന്നേവരെ ഒരു രൂപയുടെ പോലും അഴിമതി ആരോപണം പോലും ഉന്നയിക്കാൻ മുഖ്യ പ്രതിപക്ഷമായ സി പി എമ്മിന് അവസരം നൽകിയിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിലുള്ള ചാനലിൻെറ നീക്കം പൊതു സമൂഹം തിരിച്ചറിയും.
തനിക്കെതിരേ ദുരാരോപണങ്ങളുന്നയിച്ച വ്യക്തിക്കെതിരേയും അതു സത്യമെന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച ചാനലിനെതിരെയും മാന നഷ്ട കേസടക്കമുള്ള ശക്തമായ നിയമ നടപടിയുമായി മുമ്പോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും എ ജി സി ബഷീർ പറഞ്ഞു.

Keywords: Kasaragod, Kerala, News, District, Panchayath, President, Political party, KMCC, Muslim-league, District Panchayat President AGC Basheer said that legal action will be taken against the party channel and the fake KMCC office bearer for making baseless allegations