കാസര്‍കോട്: (www.kasargodvartha.com 26.09.2020) കോവിഡിന്റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് ചികില്‍സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു.
ആറ് മാസമായി കോവിഡ് കാസര്‍കോടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്‍കൂട്ടി കാണാനോ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ക്കു കഴിഞ്ഞില്ല.
കോവിഡ് പിടിപ്പെട്ട് ഒരോ ദിവസവും നിരവധി പേര്‍ മരിച്ചു വീഴുമ്പോഴാണ് ഉന്നതങ്ങളിലിരിക്കുന്നവര്‍ക്ക് ബോധോദയം വന്നത്. കോവിഡ് ബാധിച്ചവരുടെ നില സങ്കീര്‍ണ്ണമായാല്‍ എന്തൊക്കെ സംവിധാനം വേണമെന്ന സാമാന്യ ധാരണ പോലും ബന്ധപ്പെട്ടവര്‍ക്കില്ലാതെ പോയതിന്റെ ദുരന്ത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
കാസര്‍കോട് മറ്റൊരു ഇറ്റലിയായി തീരാന്‍ അധികാരികള്‍ കാത്തിരുന്നത് കടുത്ത ക്രൂരതയാണ്. കാലേകൂട്ടി കോവിഡ് ചികില്‍സക്കുളള സംവിധാനം ഏര്‍പ്പെടുത്താതെ തുഗ്‌ളക്ക് ആശയം നടപ്പിലാക്കുന്നത് പോലെ സാധാരണക്കാരുടെ അഭയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളെ കോവിഡാശുപത്രികളാക്കി മാറ്റുന്നത് ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും ക്രൂശിക്കുന്നതിന് തുല്ല്യമാണ്.
ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ 550 ബെഡ്ഡുള്ള കോവിഡ് ആശുപത്രിയുടെ താക്കോല്‍ ജില്ലാകളക്ടറുടെ കൈവശമുണ്ടെന്ന കാര്യം ഇടയ്ക്ക് ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.

Keywords: Kasaragod, Kerala, District, News, Covid, Treatment, Hospital, N.A.Nellikunnu, MLA, Denial of treatment to the poor in the name of covid is a violation of human rights and a denial of justice: NA Nellikunnu