കുമ്പള: (www.kasargodvartha.com 11.09.2020) കുമ്പളയിലെ സി പി എം പ്രവർത്തകനായ ശാന്തിപള്ളം ഗോപാലകൃഷ്ണ ഹാളിനടുത്ത് താമസിക്കുന്ന മുരളി (35)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ബി ജെ പി പ്രവർത്തകൻ അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ശരത് രാജിനെ (35) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
കേസിൽ ഏഴ് പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച വൈകിട്ട് 3.30 മണിക്ക് പറയും. കാസർകോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയാണ് ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ബി ജെ പി പ്രവര്‍ത്തകരായ മായിപ്പാടി കുതിരപ്പാടിയിലെ ആചാര്യ എന്ന ഭിനു, കുതിരപ്പാടിയിലെ ഭരത് രാജ്, ബേളയിലെ മിഥുന്‍കുമാര്‍, കുഡ്‌ലു കാളിയങ്ങാട്ടെ എം നിധിന്‍രാജ്, കുതിരപ്പാടിയിലെ കെ. കിരണ്‍ കുമാര്‍, കുതിരപ്പാടിയിലെ കെ മഹേഷ്, എസ് കെ അജിത്കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
2014 ഒക്ടോബര്‍ 27ന് വൈകിട്ടാണ് ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുന്നതിനിടെ മുരളീധരനെ സീതാംഗോളി മരമില്ലിന് സമീപത്തുവെച്ച് വെട്ടി കൊന്നത്. കേസിലെ മുഖ്യപ്രതിയായ ശരത്കുമാറിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായ ഭയാനന്ദയെ വർഷങ്ങൾക്ക് മുമ്പ് ട്രിപ്പ് വിളിച്ചു കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സി പി എം പ്രവർത്തകനായ മുരളീധരന്‍. ഇതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
< !- START disable copy paste -->

Keywords: Kerala, News, Kasaragod, Kumbala, Murder, Case, Police, Investigation, Court, Accused, CPM Worker, CPM, BJP, CPM activist Murali death; BJP activist Sarath Raj, was found guilty; 7 accused acquitted.