Join Whatsapp Group. Join now!
Aster MIMS 10/10/2023

ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു Covid to the deceased while undergoing treatment #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 08.09.2020) തിങ്കളാഴ്ച മരണപ്പെട്ട നഗരസഭാ പരിധിയിലെ പി എ അബൂബക്കറിന് (56) കോവിഡ് സ്ഥിരീകരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

തികളാഴ്ച്ചയാണ് മരിണം സംഭവിച്ചത്. മൃതദേഹം ചൊവ്വാഴ്ച്ച പുലര്‍ച്ചെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം യൂത്ത് ലീഗ്-വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഖബറടക്കം നടന്നത്. 



പരേതരായ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: പി സൈഫുന്നിസ. മക്കള്‍: ജുമാന, ജാബിര്‍, ജാഫിദ. മരുമക്കള്‍: സാജിദ്, സിദ്ദീഖ്. സഹോദരങ്ങള്‍: അബ്ദുർ റസാഖ്, ശംസുദ്ദീന്‍, ഖദീജ, മുഹമ്മദ്, ഉസ്മാന്‍.

Keywords: Kasaragod, Kerala, News, Death, COVID-19, Thalangara, Trending, Covid to the deceased while undergoing treatment
< !- START disable copy paste -->

Post a Comment