Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ സുധാകരന്‍ എം പിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്ത്രി ഇ പി ജയരാജനു ശേഷം കെ പി സി സി വൈസ് പ്രസിഡന്റും കണ്ണൂര്‍ എം പിയുമായ സുധാകരനും കോവിഡ് സ്ഥിരീകരിച്ചു Covid confirmed to K Sudhakaran MP #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com 26.09.2020) മന്ത്രി ഇ പി ജയരാജനു ശേഷം കെ പി സി സി വൈസ് പ്രസിഡന്റും കണ്ണൂര്‍ എം പിയുമായ സുധാകരനും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് എം പിക്ക് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ സുധാകരന്‍ എം പി തന്റെ ഫെയ്‌സ് ബുക്ക് പേജിലുടെ അറിയിച്ചു.




നേരത്തെ സണ്ണി ജോസഫ് എം എല്‍ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ച്ച മുന്‍പ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ മന്ത്രിയുടെ ഭാര്യ പി കെ ഇന്ദിര എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പാണ് മന്ത്രിയും പത്‌നിയും കൊ വിഡ് വിമുക്തരായി ആശുപത്രി വിട്ടത്. കോവിഡ് കേരളത്തില്‍ പകര്‍ന്നതിനു ശേഷം പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 1007 പേരാണ് രോഗവിമുക്തരായത്.ഇതില്‍ സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളും വയോധികരും ഉള്‍പ്പെടുന്നു.

Keywords: Kannur, news, Kerala, KPCC, MP, hospital, Social-Media, COVID-19, Top-Headlines, COVID confirmed to K Sudhakaran MP

Post a Comment