കാസർകോട്: (www.kasargodvartha.com 23.09.2020) സമസ്തയുടെ സമുന്നത നേതാക്കളിലൊരാളായിരുന്ന ഖാസി സി എം അബ്ദുല്ല മുസ് ലിയാർ സമസ്തയ്ക്കും മുസ്ലിം സമൂഹത്തിനും വേണ്ടി ചെയ്ത നിസ്തുല സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു.
കാസർകോട് നുള്ളിപ്പാടിയിൽ സൈദ് ബ്നു ഹാരിസ പള്ളി പരിസരത്ത് ജില്ലാ സമസ്ത, സി എം അബ്ദുല്ല മുസ്ലിയാർ ഫൗണ്ടേഷനു (കർണാടക)മായി സഹകരിച്ച് സി എം അബ്ദുല്ല മൗലവിയുടെ പേരിൽ നിർമിക്കുന്ന സമസ്താലയത്തിൻ്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹമ്മദ് മൗലവി അൽ അസ്ഹരി അധ്യക്ഷത വഹിച്ചു.
സമസ്ത വൈസ് പ്രസിഡണ്ട് യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ അനുഗ്രഹ ഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഇ കെ മഹമൂദ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. എം എസ് തങ്ങൾ മദനി, എൻ എ നെല്ലിക്കുന്ന് എം എൽ എ, ടി ഇ അബ്ദുല്ല, അബ്ദുൽ മജീദ് ബാഖവി, ചെങ്കളം അബ്ദുല്ല ഫൈസി, ചെർക്കളം അഹമദ് മുസ്ലിയാർ, അബ്ദുസ്സലാം ദാരിമി, സിദ്ദീഖ് നദ് വി ചേരൂർ, അബ്ബാസ് ഫൈസി പുത്തിഗെ, എം പി മുഹമ്മദ് ഫൈസി, സ്വാലിഹ് മുസ്ലിയാർ, പി എസ് ഇബ്റാഹീം ഫൈസി, താജുദ്ദീൻ ദാരിമി, സാലൂദ് നിസാമി, കല്ലട്ര അബ്ബാസ് ഹാജി, ഹാരിസ് ദാരിമി, സുഹൈർ നിസാമി പള്ളങ്കോട്, സിറാജുദീൻ ഖാസിലേൻ, റശീദ് ഹാജി കല്ലിങ്കാൽ, അബ്ദുർ റസാഖ് ഹാജി, ഹനീഫ ഹാജി, ഇഖ്ബാൽ എഞ്ചിനിയർ (മംഗലാപുരം) തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, C.M Abdulla Maulavi, Memorial, Building, Construction Plan, Work, Inauguration, Jifri Thangal, Construction of Kasargod Samasthalaya begins; Jifri Thangal says Khasi CM Abdullah Moulavi will be remembered forever.