കാസർകോട്: (my.kasargodvartha.com 04.09.2020) നഗരത്തിലെ മത്സ്യ മാർക്കറ്റിനെയും അനുബന്ധ കച്ചവട മേഖലയെയും തകർക്കാൻ ഉദ്യോഗസ്ഥ ലോബി ഗൂഢാലോചന നടത്തുന്നതിൻ്റെ ഭാഗമാണ് മത്സ്യ മാർക്കറ്റ് തുറന്ന് കൊടുക്കേണ്ടതില്ലായെന്ന ജില്ലാ ദുരന്തനിവാരണ കോർ കമ്മിറ്റിയുടെ തീരുമാനമെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുർ റഹ്‌മാൻ പ്രസ്താവിച്ചു.
കാസർകോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യ മാർക്കറ്റ് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ ഒരു പച്ചക്കറി വിതരണക്കാരന് കോവിഡ് പോസിറ്റീവായി എന്നതിൻ്റെ പേരിലാണ് മത്സ്യ മാർക്കറ്റ് അടച്ചിട്ടത്. കാസർകോട് മത്സ്യ മാർക്കറ്റിൽ പച്ചക്കറി കച്ചവടമില്ല. മത്സ്യ മാർക്കറ്റിൽ ഇതുവരെ ഒരാൾക്കും കോവിഡ് പോസിറ്റീവായിട്ടുമില്ല.

പിന്നെന്തിനാണ് രണ്ട് മാസം മത്സ്യ മാർക്കറ്റ് അടച്ചിട്ടതെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. ദേശീയ പാത മുതൽ ബോവിക്കാനം ടൗൺ വരെ തലങ്ങും വിലങ്ങും വഴിയോരങ്ങളിൽ മൽസ്യ കച്ചവടം നടക്കുമ്പോഴും ആൾക്കൂട്ടവും വാഹന വ്യൂഹവും അതിര് കടക്കുമ്പോഴും സാമൂഹിക അകലവും മാനദണങ്ങളും പ്രശ്നമാവുന്നില്ല. കോവിഡ് മാനദണ്ഡം പാലിച്ച് മൽസ്യവിൽപന നടത്തുന്ന മാർക്കറ്റിൽ സാമൂഹിക അകലം പ്രശ്നമാണെന്നാണ് അധികൃതരുടെ വാദം.
തല തിരിഞ്ഞ ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. നഗരസഭയുടെ അധീനതയിലുള്ള മൽസ്യ മാർക്കറ്റ് തുറന്ന് കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെയർപേഴ്സൺ രേഖാമൂലം കത്ത് നൽകിയിട്ടും അത് നിരാകരിച്ചത് ധിക്കാരമാണ്. കാസർകോട് മൽസ്യ മാർക്കറ്റിനെ ആശ്രയിച്ച് കച്ചവടം നടത്തുന്ന നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇവരെല്ലാം കച്ചവടമില്ലാതെ സ്ഥാപനങ്ങൾ പൂട്ടി തുടങ്ങിയിരിക്കുന്നു. കാസർകോട് നഗരത്തിലെ വ്യാപാര മേഖലയെ തകർക്കാനും മത്സ്യതൊഴിലാളികളെയും വിപണന-വിതരണ അനുബന്ധ തൊഴിലാളികളെയും മുഴു പട്ടിണിയിലാക്കാനുമാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. മൽസ്യ മാർക്കറ്റ് അടിയന്തിരമായി തുറന്ന് പ്രവർത്തിക്കാത്ത പക്ഷം മത്സ്യവിൽപന കളക്ട്രേറ്റ് പടിക്കലിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് എസ് ടി യു നേതൃത്വം നൽകുമെന്ന് അബ്ദുർ റഹ്‌മാൻ പ്രസ്താവനയിൽ പറഞ്ഞു.
Keywords: Kasaragod, Kerala, News, Fish-market, District, STU, Conspiracy to destroy Kasargod fish market and allied trade: A Abdur Rahman
Keywords: Kasaragod, Kerala, News, Fish-market, District, STU, Conspiracy to destroy Kasargod fish market and allied trade: A Abdur Rahman