മുളിയാർ: (www.kasargodvartha.com 24.09.2020) കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ചേക്കോട് ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. അസുഖം കാരണം കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. പരേതരായ സി കുഞ്ഞിരാമൻ നായർ - കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ്.
മുളിയാറിലെ മതേതരത്വത്തിന്റെയും, ജനകീയതയുടെയും മുഖമായിരുന്നു. മേലത്ത് നാരായണൻ നായരുടെ ശിഷ്യനായി പൊതു രംഗത്ത് കടന്നു വന്ന് അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ ബാലകൃഷ്ണൻ നായർ പഞ്ചായത്ത് അംഗമായിരുന്നു. ഇരുപത്തിമൂന്ന് വർഷത്തോളം ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും അതിൽ ഒന്നരവർഷത്തോളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു.
< !- START disable copy paste -->

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, ഡി സി സി യുടെ എക്സിക്യൂട്ടീവ് അംഗം, സഹകരണ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. കാർഷിക വികസന സഹകരണ ബാങ്ക് സെക്രട്ടറിയായും മുളിയാർ മഹത്മജീ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: എ സരോജിനി. മക്കൾ: സി എ പ്രവീൺ കുമാർ (കാർഷിക വികസന ബാങ്ക് ജീവനക്കാരൻ) സി എ പ്രദീപ് കുമാർ (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ) സി എ പ്രസാദ് കുമാർ (ഗൾഫ്). മരുമക്കൾ: കെ ജി രമ്യ, സന്ധ്യാറാണി, കാവ്യശ്രീ. സഹോദരങ്ങൾ: ദാമോദരൻ നായർ, പ്രഭാകരൻ, സുകുമാരൻ, ഭവാനി, ദാക്ഷായണി.
സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
Keywords: Kerala, News, Death, Congress, Leader, Muliyar, Treatment, Hospital, Kasaragod, Congress leader Chekode Balakrishnan Nair passed away.