നാടിനെ ഞെട്ടിച്ച് പീഡനവും പ്രതികാരവും; ഭർത്താവിൻ്റെ സുഹൃത്തും 4 കൂട്ടുകാരും 25 കാരിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചു; മൊബൈലിൽ പകർത്തിയ പീഡന ദൃശ്യം സുഹൃത്തുകൾക്ക് അയച്ചുകൊടുത്തു തുടർച്ചയായി ഉപദ്രവിച്ചു; വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ഭർത്താവും സംഘവും വിവരമറിഞ്ഞ് അമ്മിക്കല്ല് വാങ്ങാനെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ കൂട്ടികൊണ്ടു പോയി കൈ കാലുകൾ തല്ലിയൊടിച്ചു പ്രതികാരം തീർത്തു; രണ്ട് പരാതികളിലായി സ്ത്രീ ഉൾപ്പെടെ 12 പേർക്കെതിരെ കേസെടുത്തു
ഗൾഫിലുള്ള ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാല് മാസത്തോളം ലൈംഗീകമായി പീഡിപ്പിച്ചത്. ഇനി ഉപദ്രവിച്ചാൽ എല്ലാവരുടെയും പേരെഴുതി വെച്ച് കടുങ്കൈ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് വിവരം. അടുത്തിടെ വീണ്ടും സംഘം ഭീഷണിയുമായി വന്നതോടെ നാട്ടിലെത്തിയ ഭർത്താവിനോട് വിവരം തുറന്ന് പറഞ്ഞതോടെയാണ് മുഖ്യ കാരണക്കാരനായ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ അഷറഫിനെ യുവതിയെ കൊണ്ട് തന്നെ വീട്ടിലേക്ക് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയത്.
Keywords: Kasaragod, Uduma, Bekal, Kerala, News, Complaint, Woman, Molestation, Husband, complaint that woman was molested by her husband's friend and four others
ഉദുമ: (www.kasargodvartha.com 02.09.2020) ഭർത്താവിൻ്റെ സുഹൃത്തും നാല് കൂട്ടുകാരും 25 കാരിയായ യുവതിയെ നാല് മാസക്കാലം മാറി മാറി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഭർത്താവിൻ്റെ സുഹൃത്ത് അടക്കം അഞ്ച് പേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു.
യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകൾക്ക് അയച്ചുകൊടുത്താണ് പീഡനം തുടർന്നത്. ഗൾഫിലായിരുന്ന ഭർത്താവ് വർഷങ്ങൾക്ക് നാട്ടിലെത്തിയതോടെ ഭാര്യ വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ഭർത്താവും സംഘവും അമ്മിക്കല്ല് വാങ്ങാനെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി ഭാര്യയെ പീഡിപ്പിച്ച സുഹൃത്തിൻ്റെ കൈ കാലുകൾ തല്ലിയൊടിച്ചു. ഈ സംഭവത്തിൽ ഭർത്താവിനും ഇയാളുടെ കൂട്ടാളിയായ ആറു പേർക്കുമെതിരെ കേസെടുത്തു. ഈ അക്രമ സംഭവത്തിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഉദുമ സ്വദേശിനിയായ യുവതിയെ 2016 മാർച്ച് മുതൽ ജൂൺ വരെ നാലു മാസക്കാലമാണ് ഭർത്താവിൻ്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ അഷറഫും (30), സുഹൃത്തായ, തുഫൈൽ, മുനീര്‍ എന്നിവരും ഇവരുടെ രണ്ട് സുഹൃത്തുക്കളും മാറി മാറി പീഡിപ്പിച്ചത്. ഇതിൽ സുൾഫത്ത് യുവതിയുടെ നഗ്നരംഗങ്ങൾ കൂട്ടുകാർക്ക് അയച്ചുകൊടുക്കുകയും അവരും ദൃശ്യങ്ങൾ കാട്ടി യുവതിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു.
ഗൾഫിലുള്ള ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാല് മാസത്തോളം ലൈംഗീകമായി പീഡിപ്പിച്ചത്. ഇനി ഉപദ്രവിച്ചാൽ എല്ലാവരുടെയും പേരെഴുതി വെച്ച് കടുങ്കൈ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് വിവരം. അടുത്തിടെ വീണ്ടും സംഘം ഭീഷണിയുമായി വന്നതോടെ നാട്ടിലെത്തിയ ഭർത്താവിനോട് വിവരം തുറന്ന് പറഞ്ഞതോടെയാണ് മുഖ്യ കാരണക്കാരനായ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ അഷറഫിനെ യുവതിയെ കൊണ്ട് തന്നെ വീട്ടിലേക്ക് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയത്.
വീട്ടിലെത്തിയ ഓട്ടോ ഡ്രൈവറോട് പാലക്കുന്നിൽ നിന്നും പെട്രോൾ കൊണ്ടുവരണമെന്ന് പറഞ്ഞ് പെട്രോൾ കൊണ്ടുവരികയും പിന്നീട് മേൽപ്പറമ്പിൽ നിന്നും അമ്മിക്കല്ല് കൊണ്ടുവരാനുണ്ടെന്ന് പറഞ്ഞ് കുട്ടി കൊണ്ടുപോയി ഒരു വീട്ടിൽ വെച്ച് യുവതിയുടെ ഭർത്താവും, റിയാസ്, സഫീഖ്, ജുനൈദ്, മൊയ്തീൻകുഞ്ഞി, മുന്ന തുടങ്ങി ഏഴു പേർ ചേർന്ന് അഷറഫിൻ്റെ കൈകാലുകൾ തല്ലിയൊടിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് സംഭവത്തിലും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ബേക്കൽ പോലീസ് അറിയിച്ചു. യുവതിയെ പീഡിപ്പിച്ച കേസ് സി ഐയുടെ മേൽനോട്ടത്തിൽ എസ് ഐ അജിത്ത് കുമാറും, ഓട്ടോ ഡ്രൈവറുടെ കൈകാൽ തല്ലിയൊടിച്ച കേസ് എസ് ഐ ജോണുമാണ് അന്വേഷിക്കുന്നത്.
Keywords: Kasaragod, Uduma, Bekal, Kerala, News, Complaint, Woman, Molestation, Husband, complaint that woman was molested by her husband's friend and four others