Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെ താവളമായി മാറി: സി കെ പത്മനാഭൻ

സ്വർണകള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഒത്താശ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി കാസർകോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് നടത്തുന്ന ഏകദിന ഉപവാസ സത്യാഗ്രഹം കാസർകോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം CM's office turned into a haven for traitors: CK Padmanabhan. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്:(www.kasargodvartha.com 04.09.2020) കഴിഞ്ഞ നാലര വർഷംകൊണ്ട് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും, രാജ്യ വിരുദ്ധ ശക്തികളുടെയും അഴിഞ്ഞാട്ടത്തിന്റെ വേദിയായി മാറിയെന്ന് ബി ജെ പി ദേശീയ സമിതിയംഗം സി കെ പത്മനാഭൻ പറഞ്ഞു.

സ്വർണകള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഒത്താശ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി കാസർകോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് നടത്തുന്ന ഏകദിന ഉപവാസ സത്യാഗ്രഹം കാസർകോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പിണറായി വിജയന്റെ ഭരണകാലം തീവ്രവാദികളുടെയും, മൗലികവാദികളുടെയും സുവർണകാലമായി ചരിത്രം രേഖപ്പെടുത്തും. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് ആളുകളെ കയറ്റിയയക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയത് ഇടത് ഭരണമാണ്.


സ്വർണകള്ളക്കടത്തു വഴി പണം സംഭരിക്കാൻ ആസൂത്രണം നടത്തിയവരാണ് ഇപ്പോൾ തെളിവ് നശിപ്പിക്കാൻ കുത്സിത മാർഗങ്ങൾ അവലംബിക്കുന്നത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്ത ശക്തികളെ മുട്ടുമടക്കാൻ പ്രേരിപ്പിച്ച സമരമാർഗമായ ഉപവാസ സത്യാഗ്രഹത്തെ അവഗണിക്കുന്ന സമീപനം സർക്കാർ സ്വീകരിച്ചാൽ സമീപഭാവിയിൽ ജനങ്ങളുടെ ചാട്ടവാറടിക്ക് പിണറായി സർക്കാർ വിധേയരാവേണ്ടി വരുമെന്നും സി കെ പത്മനാഭൻ മുന്നറിയിപ്പു നൽകി.



ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് എം ബൽരാജ് അധ്യക്ഷനായി. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ദേശീയ സമിതിയംഗം പ്രമീള സി നായിക്, മേഖലാ വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതിയംഗം പി സുരേഷ് കുമാർ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. സദാനന്ദറായ്, എം ഭാസ്കരൻ, ജില്ലാ സെക്രട്ടറി എൻ സതീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിമാരായ മനുലാൽ മേലത്ത് സ്വാഗതവും, വിജയകുമാർ റൈ നന്ദിയും പറഞ്ഞു.


keywords: Kasaragod, Kerala, news, Pinarayi-Vijayan, BJP, gold, case,  CM's office turned into a haven for traitors: CK Padmanabhan

Post a Comment