Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ കേസെടുത്തു

മാസ്‌ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ കൂടി ജില്ലയില്‍ സെപ്റ്റംബര്‍ 16 ന് കേസെടുത്തു
കാസർകോട്:  (www.kasargodvartha.com 17.09.2020) മാസ്‌ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ കൂടി ജില്ലയില്‍ സെപ്റ്റംബര്‍ 16 ന് കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 33249  ആയി.

 കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 16 ന് 82 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (2), കുമ്പള(2), കാസര്‍കോട് (3),വിദ്യാനഗര്‍ (3), ബദിയഡുക്ക (1), ആദൂര്‍ (2), ബേഡകം (1), മേല്‍പ്പറമ്പ (6), ബേക്കല്‍ (2), അമ്പലത്തറ (4)ഹോസ്ദുര്‍ഗ് (3),നീലേശ്വരം (3), ചന്തേര (2), ചീമേനി (3),വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (3), രാജപുരം (2) എന്നീ സ്‌റ്റേഷനുകളിലായി  46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5521  ആയി. വിവിധ കേസുകളിലായി 8082 പേരെ അറസ്റ്റ് ചെയ്തു. 1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, news,Kerala,Mask,Fine,Vehicles,custody,arrest,Police,Case against 341 people for not wearing mask
 

Post a Comment