Join Whatsapp Group. Join now!
Aster MIMS 10/10/2023

മറ്റ് സേവന ദാതാക്കള്‍ 5ജിയിലേക്ക് മാറാനൊരുങ്ങുമ്പോള്‍ ബി എസ് എന്‍ എല്‍ 3ജിയില്‍ നിരങ്ങുന്നു; 1 ലക്ഷം കോടി ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥന

BSNL is rolling out 3G as other service providers prepare to switch to 5G #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kasargodvartha.com 15.09.2020) മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയ്ക്കു വേണ്ടി പൊതുമേഖലാസ്ഥാപനമായ ബി എസ് എന്‍ എല്ലിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു.


4ജി ഇല്ലാതെ ഇനി ബി എസ് എന്‍ എല്ലിനു 3ജിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല. ബി എസ് എന്‍ എല്ലിനായി 4ജി ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. 4ജി ഉപകരണങ്ങള്‍ ഇന്ത്യയില്‍ ആരും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ഇതറിയാമായിരുന്നിട്ടും ആഭ്യന്തര വിപണിയില്‍നിന്നും 4ജി ഉപകരണങ്ങള്‍ വാങ്ങണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ മൊബൈല്‍ സേവന ദാതാക്കള്‍ വിദേശ നിര്‍മ്മിത ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുന്നത്. പലരും 5ജി സാങ്കേതിക വിദ്യയിലേക്ക് മാറുകയാണ്.

രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുന്ന, ഏതാണ്ട് ഒരു ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള ബി എസ് എന്‍ എല്ലിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനു മുന്നോടിയായിട്ടാണ് സാങ്കേതിക വിദ്യകളും അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും മൊബൈല്‍ സേവനങ്ങളുടെ കുത്തകവല്‍ക്കരണത്തിന് ഇത് കാരണമാകുമെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.

Keywords: Kollam, news, Trending, Top-Headlines, BSNL, Technology, mobile, Kerala,  BSNL is rolling out 3G as other service providers prepare to switch to 5G

Post a Comment