പട്ടാപകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 16.09.2020) വീട്ടമ്മയെ മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലാച്ചിക്കര കൈതൊട്ടെ 48 വയസുള്ള വീട്ടമ്മയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പ്ലാച്ചിക്കരയിലെ ജയകൃഷ്ണനെയാണ് (25) വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ലീല രവീന്ദ്രൻ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. വെള്ളരിക്കുണ്ട് ടൗണിൽ പോയി വീടിലേക്ക്‌ തിരിച്ചു വരുന്നതിനിടെ പുന്തുടർന്ന് എത്തിയ ജയകൃഷ്‌ണൻ വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. യുവാവിൽ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ വീണു പരിക്ക് പറ്റിയ വീട്ടമ്മ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

പട്ടാപകൽ വീട്ടമ്മ മാനഭംഗ ശ്രമത്തിനു ഇരയായത് അറിഞ്ഞതോടെ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ നിമിഷ നേരം കൊണ്ട് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് വ്യക്തമായ അന്വേഷണം നടത്തിയ ശേഷം പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ബുധനാഴ്ച രാവിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയ പോലീസ് വൈദ്യ പരിശോധന ഉൾപ്പെടെ ഉള്ള നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

Keywords: Kerala, News, Kasaragod, Vellarikundu, Molestation, Attempt, Police, Case, Accused, Youth, Hospital, Attempt to molest housewife in broad daylight; Young man arrested.

< !- START disable copy paste -->

Post a Comment

Previous Post Next Post