Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

Pathanamthitta, news, കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ Kerala, Crime, COVID-19, Woman, Molestation, Police, Driver, hospital, Top-Headlines
പത്തനംതിട്ട: (www.kasargodvartha.com 06.09.2020) കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു. ശനിയാഴ്ച രാത്രി ഒരു മണിക്കാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികളാണ് ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി. തുടര്‍ന്ന് പീഡനത്തിനിരയായ 20കാരിയുമായി ഇയാള്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് യാത്ര തുടരുകയും യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു.

Ambulance driver arrested for molestation against woman

ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച തന്നെ പ്രതിയെ പിടികൂടിയെന്നും കോവിഡ് പരിശോധനക്ക് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലടക്കം നടക്കുമെന്നും പൊലീസ് വിശദീകരിച്ചു. നൗഫല്‍ വധശ്രമക്കേസ് പ്രതിയാണെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

Keywords: Pathanamthitta, news, Kerala, Crime, COVID-19, Woman, Molestation, Police, Driver, hospital, Top-Headlines, Ambulance driver arrested for molestation against woman

Post a Comment