Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്യേഷ്ഠൻ മരിച്ചതിന് രണ്ടാം നാൾ അനുജനും മരിച്ചു

Aboobacker Palliyaan passed away #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (www.kasargodvartha.com 13.09.2020) ജ്യേഷ്ഠൻ മരിച്ചതിന് രണ്ടാം നാൾ അനുജനും മരിച്ചു. നെല്ലിക്കുന്നിലെ മുഹമ്മദ് പള്ളിയാൻ - ആഇശ ദമ്പതികളുടെ മകൻ അബൂബക്കർ പള്ളിയാൻ (63) ആണ് ഞായറാഴ്ച മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവരുടെ ജ്യേഷ്ഠൻ അബ്ദുൽ ഹമീദ് പള്ളിയാൻ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. അടുത്തടുത്ത ദിവസങ്ങളിലുണ്ടായ സഹോദരങ്ങളുടെ മരണം കുടുംബത്തെ തളർത്തി.

Aboobacker Palliyaan passed away

ഭാര്യ: മിസ്‌രിയ. മക്കൾ: ബുഷ്‌റ, ബിലാൽ, അനസ്. മരുമക്കൾ: അസീസ് പാറക്കട്ട, നാസിന കെ സി റോഡ്. മറ്റു സഹോദരങ്ങൾ: ഫസൽ, അബ്ദുൽ ഖാദർ, സുഹ്‌റ, ആമിന.ഖബറടക്കം നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Kasaragod, Nellikunnu, Death, Obituary, Heart patient, Treatment, Aboobacker Palliyaan passed away.
< !- START disable copy paste -->

Post a Comment