city-gold-ad-for-blogger

മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: (www.kasargodvartha.com 08.09.2020) മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മിഥിലാജ് (50), സാജിദ (38), സഹദ് (14) എന്നിവരെയാണ് ക്വാർട്ടേഴ്‌സിനകത്ത് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈലർ ജോലി ചെയ്തു വന്നിരുന്നയാളാണ് മിഥിലാജ്.

സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേരെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്സിന് പുറത്ത് ആരെയും കണാത്തതിനാൽ അയൽവാസികൾ നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.

മൂന്നംഗ കുടുംബത്തെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി


വിദ്യാനഗർ സി ഐ വി വി, മനോജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Kerala, News, Kasaragod, Family, Suicide, Dead, Chengala, Top-Headlines, Child,  A family of three was found dead in the rented quarters.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia