Join Whatsapp Group. Join now!
Aster MIMS 10/10/2023

പശുവിനെ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു

ഉപ്പളയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന കന്യാനയിലെ യഅ്ഖൂബ് (21) ആണ് മരിച്ചത് A biker died when he was hit to a cow that ran across the road #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 05.09.2020) റോഡിന് കുറുകെ ഓടിയ പശുവിനെ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഉപ്പളയിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന കന്യാനയിലെ യഅ്ഖൂബ് (21) ആണ് മരിച്ചത്.

സെപ്റ്റംബർ ഒന്നിന് കന്യാനയിലാണ് അപകടം നടന്നത്. ബൈക്കിൽ യാത്രചെയ്യുന്നതിനിടെ പശു റോഡിന് കുറുകെ ഓടുകയായിരുന്നു. ബൈക്ക് പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയും യഅ്ഖൂബിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
കര്‍ണാടകയിലെ സ്വകാര്യ ആശുത്രിയില്‍ ചികിത്സയിലായിരുന്ന യഅ്ഖൂബ് ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കന്യാന ബണ്ടിത്തടുക്ക മൊറോട്ടിയിലെ ഇസ്മാഈല്‍-നഫീസ ദമ്പതികളുടെ മകനാണ്.



Keywords: Kasaragod, Uppala, Kerala, News, Bayar, Bike, Accident, Youth, Death, Cow, Road,  A biker died when he was hit to a cow that ran across the road

Post a Comment