Join Whatsapp Group. Join now!
Aster MIMS 10/10/2023

മാണിക്കോത്തെ നാരായണനും കുടുംബത്തിനും ലൈഫ് വീട്ടില്‍ നല്ലോണം

മകന്‍ ബിജുവും ഭാര്യ രേണുകയും മൂന്ന് മക്കളും കൂടി ചേര്‍ന്നതാണ് നാരായണന്റേയും മാധവിയുടേയും വീട് Narayanan Manikoths onam on 'Life House' #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാണിക്കോത്: (www.kasargodvartha.com 29.08.2020) നാരായണനും കുടുംബത്തിനും ഇക്കുറി ഓണം ലൈഫ് വീട്ടിലാണ്. ഇടക്ക് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നടുവിന് സാരമായി പരിക്കേറ്റ കൂലിപ്പണിക്കാനായ നാരായണന് പിന്നീട് ജോലി ചെയ്യാന്‍ പറ്റിയില്ല. ഭാര്യ മാധവിയും പ്രായാധിക്യത്താല്‍ വീട്ടില്‍ത്തന്നെയാണ്. മകന്‍ ബിജുവും ഭാര്യ രേണുകയും മൂന്ന് മക്കളും കൂടി ചേര്‍ന്നതാണ് നാരായണന്റേയും മാധവിയുടേയും വീട്.

ഷീറ്റ് വലിച്ച് കെട്ടിയും ഓട് മേഞ്ഞും പണിത ചെറിയ വീട്ടിലായിരുന്നു ഈ ഏഴംഗ കുടുംബത്തിന്റെ ജീവിതം. 40 വര്‍ഷക്കാലത്തെ പഴക്കം വീടിന് സാരമായ ബലക്കുറവുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ നല്‍കിയ വീട്ടില്‍ കളി ചിരികളുമായി മക്കള്‍ക്കൊപ്പം നാരായണന്‍ സന്തോഷത്തിലാണ്. 

മഴ മാറി ചിങ്ങവെയിലുദിച്ചപ്പോള്‍ സമൃദ്ധിയുടെ നല്ലോണത്തെ വരവേല്‍ക്കാന്‍ ഈ കുടുംബവും ഒരുങ്ങുകയാണ്. ഒന്‍പതാം തരം വിദ്യാര്‍ത്ഥി ആദിത്യനും ആറാം ക്ലാസുകാരി ആര്യ ശ്രീയും രണ്ടാം ക്ലാസുകാരി ആവണിയും ഈ വീട്ടിലിരുന്നാണ് ക്ലാസുകളില്‍ സജീവമാകുന്നത്.


തൊടിയില്‍ നിന്നും വാഴയിലമ്പിളില്‍ ശേഖരിച്ച നാടന്‍ പൂക്കളെ ഭംഗിയായി നിരത്തി നിറഞ്ഞ പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്യശ്രീയും ആവണിയും. അടുത്തായി നിറമുള്ള പൊന്നോണം മനസില്‍ നിറച്ച് നാരായണനും മാധവിയും മക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്.


Keywords: Kasaragod, Manikkoth, Kerala, News, ONAM-2020, House, Narayanan Manikoths onam on 'Life House'

Post a Comment