കാസർകോട്: (www.kasargodvartha.com 31.08.2020) ജില്ലയിൽ തിങ്കളാഴ്ച 56 പേർ കോവിഡ് മുക്തി നേടി. ഏറ്റവും കൂടുതൽ പേർ രോഗവിമുക്തി നേടിയത് ചെമ്മനാട് പഞ്ചായത്തിൽ നിന്നാണ് (20 പേർ). 3626 പേര്‍ക്ക് ഇതുവരെ കോവിഡ് ഭേദമായി. 5142 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 555 പേര്‍ വിദേശത്ത് നിന്നെത്തിയവരും 399 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും ആണ്. 4188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 38 ആയി.

ചെമ്മനാട് നിന്ന് 20 പേർ, കാഞ്ഞങ്ങാട് നിന്ന് 11 പേർ, കാസർകോട്, നീലേശ്വരത്തു നിന്ന് എട്ട് പേർ വീതം, പുല്ലൂർ-പെരിയ, വലിയപറമ്പയിൽ നിന്ന് രണ്ടു പേർ വീതം, മധൂർ, തൃക്കരിപ്പൂർ, കിനാനൂർ- കരിന്തളം, അജാനൂർ, കോടോം-ബേളൂരിൽ നിന്ന് ഒരാൾ വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്.
Keywords: News, Kerala, Kasaragod, COVID19, Trending, Case, Report, 56 COVID negative cases at Kasaragod