Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ യൂത്ത് ലീഗിന്റെ തള്ള് വണ്ടി സമരം

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തള്ള് വണ്ടി സമരം നടത്തി Kasaragod, Kerala, News, Bovikanam, Youth League, Protest, Petrol, Price, Youth league protest against Petrol price hike #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com 03.07.2020) പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തള്ള് വണ്ടി സമരം നടത്തി. വണ്ടി കെട്ടിവലിച്ച് ബോവിക്കാനം ടൗണില്‍ നടത്തിയ സമരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ബി ഷാനവാസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ ബി ഷാഫി മുഖ്യപ്രഭാഷണം നടത്തി.

ഡി സിസി ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാര്‍, എസ് എം മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍, റൗഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, ദാവൂദ് പള്ളിപുഴ, ഷംസീര്‍ മൂലടുക്കം, ആഷിഖ് റഹ് മാന്‍, ഷമീം ബേക്കല്‍, സിദ്ദീഖ് ബോവിക്കാനം, സലാം മാണിമൂല, മൊയ്ദു തൈര, അഷ്‌റഫ് ബോവിക്കാനം എന്നിവര്‍ പ്രസംഗിച്ചു.
Kasaragod, Kerala, News, Bovikanam, Youth League, Protest, Petrol, Price, Youth league protest against Petrol price hike

ഷഫീഖ് മൈകുഴി, നാസര്‍ പികെ, ഉസാംപള്ളങ്കോട്, ജുനൈദ് അല്ലാമാനഗര്‍, നജീബ് പൂച്ചക്കാട്, ഷബീര്‍ സി കെ, ഫൈസല്‍ പടുപ്പ്, സുബൈര്‍ കമ്പിളി, അഷ്‌റഫ് എ.പി, ലത്തീഫ് പടുപ്പ്, മസൂദ് പൊവ്വല്‍, ഷംസീര്‍ ബാലനടുക്കം, ഷരീഫ് മല്ലത്ത്, മന്‍സൂര്‍ പൊവ്വല്‍, കുഞ്ഞി മല്ലം, ഷമീര്‍ അല്ലാമാ, റാഷിദ് സി എം ആര്‍, ഉനൈസ് പൊവ്വല്‍, മൊയ്ദീന്‍ എ.എം, അഷ്ഫാദ്, സാദിഖ്, മുനീര്‍ ബോവിക്കാനം, റംഷീദ്, ചെമ്മു നുസ്രത്, ബാസിത്, അസീബ് അല്ലാമ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Bovikanam, Youth League, Protest, Petrol, Price, Youth league protest against Petrol price hike