city-gold-ad-for-blogger

ബി എം മുസ്തഫക്കെതിരെ കേസെടുപ്പിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ്

കാസര്‍കോട്:  (www.kasargodvartha.com 03.07.2020) മംഗല്‍പാടി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാനും മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ ബി എം മുസ്തഫക്കെതിരെ കേസെടുപ്പിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് അഷ്‌റഫ് ഇടനീറും ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ പറഞ്ഞു. പൊതുജനങ്ങളെയും, ജനപ്രതിനിധികളെയും അവജ്ഞയോടെ കണ്ട് ദ്രോഹിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല.
ബി എം മുസ്തഫക്കെതിരെ കേസെടുപ്പിച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പ്രതിഷേധാര്‍ഹം: യൂത്ത് ലീഗ്

നിത്യേന നൂറ് കണക്കിന് സാധാരണക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന ഇടമാണ് ഗ്രാമ പഞ്ചായത്ത് ഓഫീസ്. നിയമവും, ഉത്തരവും മനപാഠമാക്കിയവരല്ല സാധാരണക്കാരായ ജനങ്ങള്‍. നിയമപരിധിക്കുള്ളില്‍ നിന്ന് ജനങ്ങളെ സഹായിക്കാനും സേവിക്കാനും ഉത്തരവാദപ്പെട്ടവരാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ന്യായം ചൂണ്ടിക്കാട്ടാനും, അവകാശപ്പെട്ടത് നിഷേധിക്കുമ്പാള്‍ ചോദ്യം ചെയ്യാനും ജന പ്രതിനിധികള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന അന്യായങ്ങളെ ചോദ്യം ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെ കള്ളപരാതി നല്‍കി കേസില്‍ കുടുക്കി തളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ചെറുപ്പ കാലം തൊട്ട് ജനങ്ങള്‍ക്കൊപ്പം നിന്ന്, പൊതുസേവനത്തിന്റെ നേരായ മാര്‍ഗം താണ്ടി രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മുസ്തഫയെ കുറിച്ച് പൊതുജനത്തിന് നല്ല ബോധ്യമുണ്ടെന്നും മുസ്തഫക്കെതിരെ കള്ളക്കേസ് എടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.


Keywords: B M Musthafa, kasaragod, news, Kerala, Youth League, Muslim-league, case, Youth league against Panchayat secretary

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia