കാസര്‍കോട്: (www.kasargodvartha.com 08.07.2020) സ്വര്‍ണകള്ളക്കടത്ത് സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതികാത്മകമായി സ്വര്‍ണ ബിസ്‌ക്കറ്റയച്ച് യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കളനാട് പോസറ്റോഫീസിന് മുമ്പില്‍ നടന്ന പ്രതികാത്മക പ്രതിഷേധം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, പഞ്ചയാത്ത് പ്രസിഡന്റ് ഹസ്സന്‍ ബസരി, ജനറല്‍ സെക്രട്ടറി നാഷാത്ത് പരവനടുക്കം, പഞ്ചായത്ത് ഭാരവാഹികളായ ഹാഫിസ് കിഴിയുര്‍, ഫൈസല്‍ കുളിക്കുന്ന്, ജംഷീ ചെമ്പരിക്ക, ഷാനി കടവത്ത്, ഹക്കീം പെരുമ്പള നേതൃത്വം നല്‍കി.
സ്വര്‍ണ കടത്ത് കേസ്: സ്വര്‍ണം അയച്ചു കൊടുത്ത് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധം
നാസര്‍ കൊട്ടിലങ്ങാട്
അജാനൂര്‍: സ്വര്‍ണ കടത്തില്‍ മുഖ്യ മന്ത്രിയുടെ ഓഫീസിലെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വര്‍ണ ബിസ്‌ക്കറ്റ് അയച്ചു. നോര്‍ത്ത് ചിത്താരി പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വസിം പടന്നക്കാട് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് അധ്യക്ഷത വഹിച്ചു. ആസിഫ് ബല്ലാ കടപ്പുറം, സമീല്‍ ചിത്താരി, റിയാസ് അതിഞ്ഞാല്‍, സന മാണിക്കോത്ത്, ബഷീര്‍ ചിത്താരി, മുഹമ്മദലി പീടികയില്‍, നിസാമുദ്ധീന്‍ ചിത്താരി സംബന്ധിച്ചു. തുടര്‍ന്ന് ചാമുണ്ഡിക്കുന്ന് ജങ്ഷനില്‍ സ്വര്‍ണ ബിസ്‌ക്കറ്റ് വിതരണം നടത്തി ജംഷീദ് കുന്നുമ്മല്‍, ബദ്റുദ്ധീന്‍ സിഎച്ച്, സാന്‍ഫിര്‍, ബി.റാഷിദ്, സി.കെ യാസിന്‍ അഷ്റഫ് സോഡ, സി.എച്ച്. ലുക്ക്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, News, Youth League, Office, Post Office, youth leage against cm office