Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമം സുഹൃത്തുക്കള്‍ തടഞ്ഞു; പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി youth found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2020) ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമം സുഹൃത്തുക്കള്‍ തടഞ്ഞതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലാങ്കോട്ടെ പരേതരായ മുകുന്ദറായ ഷേണായി- ഉമാദേവി ഷേണായി ദമ്പതികളുടെ മകന്‍ ബാലചന്ദ്രഷേണായി (44) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനായി റെയില്‍വെ സ്റ്റേഷന്‍ പരിസരത്തേക്കോടിയ ബാലചന്ദ്രഷേണായിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ട് വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു.
 Kanhangad, News, Kerala, Train, Death, Hanged, youth found dead

സഹോദരങ്ങള്‍: ഗണേശന്‍ (പത്രം ഏജന്റ്), പൂര്‍ണിമഷേണായി (മംഗളൂരു). ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Kanhangad, News, Kerala, Train, Death, Hanged, youth found dead