Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇരുചക്ര വാഹനം തൊട്ടതിന് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ഉയര്‍ന്ന ജാതിക്കാരന്റെ ഇരുചക്ര വാഹനത്തില്‍ സ്പര്‍ശിച്ച ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം youth brutally beaten for touching two-wheeler
മംഗളൂറു: (www.kasargodvartha.com 20.07.2020) ഉയര്‍ന്ന ജാതിക്കാരന്റെ ഇരുചക്ര വാഹനത്തില്‍ സ്പര്‍ശിച്ച ദലിത് യുവാവിന് ക്രൂര മര്‍ദ്ദനം. വിവിധ പ്രായക്കാര്‍ ചേര്‍ന്നാണ് കര്‍ണ്ണാടക വിജയപുരയില്‍ കാശിനാഥ് തല്‍വാറിനെ(32)
വളഞ്ഞിട്ടടിക്കുകയും ചവിട്ടുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ കേസ്സെടുത്തതായി വിജയപുര ജില്ല പോലീസ് സൂപ്രണ്ട് അനുപം അഗര്‍വാള്‍ പറഞ്ഞു.
Mangalore, news, Karnataka, Harrasment, Top-Headlines, Vehicle, Two-wheeler, youth brutally beaten for touching two-wheeler

വിജയപുര ജില്ലയില്‍ തളികോടി മിനാജ്ഗി ഗ്രാമത്തിലാണ് അക്രമം അരങ്ങേറിയത്. അബദ്ധത്തില്‍ ബൈക്കില്‍ തൊട്ടുപോയതിനാണ് മര്‍ദ്ദനം കാശിനാഥ് നല്‍കിയ പരാതിയില്‍ പറയുന്നതായി ജില്ല പോലീസ് സൂപ്രണ്ട് അറിയിച്ചു. രണ്ട് പേജ് പരാതിയില്‍ യുവാവ് സംഭവം വിവരിക്കുന്നുണ്ട്. പൊതുനിരത്തില്‍ വീണുപോയ തന്നെ വടികള്‍ ഉപയോഗിച്ച് അടിക്കുകയും ചവിട്ടി ഉരുട്ടുകയും ചെയ്തു. അക്രമത്തില്‍ സ്ഥാനം തെറ്റിയ പാന്റ്‌സ് ഉരാനും ശ്രമമുണ്ടായി.

മകനെ രക്ഷിക്കാന്‍ തുനിഞ്ഞ തന്നേയും ഭാര്യയേയും മകളേയും ശക്തിയില്‍ പിടിച്ചു തള്ളിയതായി കാശിനാഥിന്റെ പിതാവ് എങ്കപ്പ പറഞ്ഞു.

അതേസമയം ദലിത് യുവാവിന്റെ പരാതിക്ക് പിറകെ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരായ മൂന്ന് സ്ത്രീകളുടെ പരാതി ലഭിച്ചതായി എസ് പി പറഞ്ഞു. വീടിന് പുറത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന തങ്ങള്‍ക്ക് നേരെ കാശിനാഥ് അയാളുടെ രഹസ്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്.


Keywords: Mangalore, news, Karnataka, Harrasment, Top-Headlines, Vehicle, Two-wheeler, youth brutally beaten for touching two-wheeler