Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട് നിര്‍മ്മാണ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച 4.200 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി

വീട് നിര്‍മ്മാണ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച 4.200 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് കൈയ്യൊടെ പൊക്കി. ബന്തിയോട് കുക്കാര്‍ ബൈത്തലയിലെ Kasaragod, Kerala, news, Kumbala, Top-Headlines, Ganja, Ganja seized, Youth arrested with ganja
കുമ്പള: (www.kasargodvartha.com 06.07.2020) വീട് നിര്‍മ്മാണ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച 4.200 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് കൈയ്യൊടെ പൊക്കി. ബന്തിയോട് കുക്കാര്‍ ബൈത്തലയിലെ മുഹമ്മദ് ബാദുഷ (36) യെയാണ് കുമ്പള എസ് ഐ സന്തോഷ് കുമാറും സംഘവും ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ബന്തിയോട് അടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്ന ബാദുഷ അടുക്കയില്‍ നിര്‍മ്മിച്ചു വരുന്ന പുതിയ വീടിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വെച്ച് വില്‍പ്പന നടത്തി വരികയായിരുന്നു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച് കുമ്പള പോലീസ് എസ് ഐ സന്തോഷ് കുമാര്‍ പോലീസുകാരായ പ്രതീഷ് ഗോപാല്‍, രാജേഷ് ,രൂപേഷ്, ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.



Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Ganja, Ganja seized, Youth arrested with ganja
  < !- START disable copy paste -->