Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം; ചികിത്സയിലായിരുന്ന സുള്ള്യ സ്വദേശിനി മരിച്ചു, മരണസംഖ്യ 20 ആയി

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന സുള്ള്യ സ്വദേശിനി മരിച്ചു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് Mangalore, news, Sullia, Treatment, Woman from Sullia succumbs to coronavirus - DK death toll reaches 20
മംഗളൂരു: (www.kasargodvartha.com 04.07.2020) മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന സുള്ള്യ സ്വദേശിനി മരിച്ചു. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 20 ആയി. സുള്ള്യ താലൂക്കിലെ ജനറല്‍ ആശുപത്രിയില്‍ അസുഖത്തെ തുടര്‍ന്ന് വയോധികയായ സ്ത്രീയെ പ്രവേശിപ്പിച്ചിരുന്നു. ഇതേ സമയം മറ്റൊരു വയോധികനെയും അതേ വാര്‍ഡില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

വയോധികന് കോവിഡ് പോസിറ്റീവായതിനു പിന്നാലെ ജീവനക്കാര്‍ക്കും ഒരു നഴ്‌സിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നഴ്‌സില്‍ നിന്നുമാണ് സ്ത്രീക്ക് കോവിഡ് പകര്‍ന്നത്. പരിശോധനാഫലം വരുന്നതിന് മുമ്പ് തന്നെ സ്ത്രീ മരണപ്പെട്ടിരുന്നു. പരിശോധനാഫലം വന്നപ്പോഴാണ് കോവിഡുള്ളതായി വ്യക്തമായത്.

Keywords: Mangalore, news, Sullia, Treatment, Woman from Sullia succumbs to coronavirus - DK death toll reaches 20
  < !- START disable copy paste -->