city-gold-ad-for-blogger

കര്‍ണാടക ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു അധ്യായം ഒഴിവാക്കി

സൂപ്പി വാണിമേല്‍

മംഗളൂരു: (www.kasargodvartha.com 28.07.2020) ഏഴാം തരം സാമൂഹിക പാഠാവലിയില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍ അധ്യായം നീക്കി കര്‍ണാടക സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക സമ്മാനം. കൊവിഡ് പശ്ചാത്തലത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളിലെ 30 ശതമാനം പാഠങ്ങള്‍ ഒഴിവാക്കാനുള്ള സി.ബി.എസ്.ഇ തീരുമാനത്തിന്റെ ചുവടുപിടിച്ചാണിത്.

ടിപ്പു അദ്ധ്യായം നീക്കണമെന്ന ആവശ്യം ബി.ജെ.പി എം.എല്‍.എമാര്‍ ഉന്നയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ പ്രമുഖ കന്നട എഴുത്തുകാരന്‍ പ്രൊഫ.ബറഗുരു രാമചന്ദ്രപ്പ ചെയര്‍മാനായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ചരിത്ര അദ്ധ്യായങ്ങള്‍ ഒഴിവാക്കരുതെന്ന നിര്‍ദ്ദേശമടങ്ങിയ റിപ്പോര്‍ട്ടാണ് സമിതി ബി.എസ്.യദിയൂരപ്പ സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ സമിതി നിയോഗിച്ച സര്‍ക്കാര്‍ തന്നെ അതിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളി.

കര്‍ണാടക ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു അധ്യായം ഒഴിവാക്കി

ആറ്, 10 ക്ലാസുകളില്‍ ടിപ്പുസുല്‍ത്താനെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്ന വിശദീകരണമാണ് കര്‍ണാടക പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്. എസ്.ഇ.ആര്‍.ടിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഒമ്പത് മുതല്‍ 12 വരെ സി.ബി.എസ്.ഇ സിലബസുകളില്‍ നിന്ന് അഖണ്ഡത, മതേതരത്വം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നേരത്തെ നീക്കം ചെയ്തത് വിവാദമുയര്‍ത്തിയിരുന്നു.



Keywords:  Karnataka, Mangalore, News, School, COVID-19, BJP, MLA, Tipu chapter removed from Karnataka 7th class textbook

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia