അസീസ് പട്ള ✍️
(www.kasargodvartha.com 19.07.2020) ചില വാർത്തകൾ കണ്ണുകളെ ഈറനണിയിക്കും, ഇവർ നമുക്കിടയിൽ ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. തന്റെ വാർഡിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ആശുപത്രി ബില്ലടക്കാൻ കയ്യിലെ സ്വർണ്ണമോതിരം ഊരി നല്കി മാതൃക തീർക്കുകയാണ് ഇവിടെ ഒരു വാർഡ് മെമ്പർ.
തൃശൂർ ജില്ലയിൽ, എടവിലങ്ങ് പഞ്ചായത്തിലെ ഒന്നാം വർഡിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു, രോഗം ഗുരുതരാവസ്ഥയിലായപ്പോൾ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഗൃഹനാഥൻ വാർഡ് മെമ്പറായ മിനി തങ്കപ്പന്റെ സഹായം തേടുകയായിരുന്നു. ആശുപത്രിയിലെത്തിയ മിനി ബില്ലടക്കാതെ രോഗിയെ വിട്ടുതരില്ല എന്ന കാർക്കശ്യത്തിന് മുമ്പിൽ തന്റെ കയ്യിലെ സ്വർണ്ണ മോതിരം ഊരി നല്കി. ആശുപത്രി അധികൃതരും ബില്ലിൽ ഇളവ് നല്കി. മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും രോഗിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദീനാനുകമ്പയും കരുണയും നിറഞ്ഞു തുളുമ്പുന്ന ഇത്തരം നന്മ മരങ്ങളാണ് വാർത്തായിൽ ഇടം പിടിക്കേണ്ടത്, മറ്റുള്ളവർക്ക് മാതൃകയാവെണ്ടത്, നമ്മുടെ ഭരണ ഭരണ സിരാകേന്ദ്രങ്ങളിൽ അഭിരമിക്കേണ്ടതും. മാതാ പിതാ ഗുരു എന്ന ആപ്ത വാക്യത്തിന്റെ അർഥം പോലും നേരാംവണ്ണം ഗ്രഹിക്കാത്ത ഗുരുക്കന്മാരുടെ പരിവേഷത്തിൽ പ്രായപൂർത്തിപോലുമെത്താത്ത പിഞ്ചു ശിഷ്യകളെ ശൗചാലയത്തിൽ പീഡിപ്പിച്ചു മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുന്ന നരാധമന്മാരുടെ കണ്ണുകൾ തുറപ്പിക്കട്ടെ ഇത്തരം ഹൃദയസ്പൃക്കുകൾ.
Keywords: Article, helping hands, The model persons