Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ പയ്യന്നൂര്‍ ഏഴിലോട്ട് വെച്ചാണ് അപകടമുണ്ടായത് student who was injured in a bike accident has died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പരപ്പ: (www.kasargodvartha.com 24.07.2020) ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു. പരപ്പ കനകപ്പള്ളിയിലെ അജി ലൂക്കോസ് - മോളി ദമ്പതികളുടെ മകന്‍ അമല്‍ജോ അജി (19) ആണ് മരിച്ചത്. കോട്ടയത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ പയ്യന്നൂര്‍ ഏഴിലോട്ട് വെച്ചാണ് അപകടമുണ്ടായത്.

സുഹൃത്ത് പരിയാരം അടക്കാപാലത്തെ ആഷി (22)മിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ അമല്‍ജോ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

 Kasaragod, Kerala, parappa, News, Student, Death, Accident, Bike, student who was injured in a bike accident has died

പിതാവ് അജി ലൂക്കോസ് പരിയാരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റാണ്. മാതാവ് മോളി പരിയാരം എ കെ എം സ്‌കൂള്‍ അധ്യാപികയാണ്. സഹോദരങ്ങള്‍: എയ്ഞ്ചല്‍ മേരി, അനുഗ്രഹ മരിയ (ഇരുവരും വിദ്യാര്‍ത്ഥികള്‍).



Keywords: Kasaragod, Kerala, parappa, News, Student, Death, Accident, Bike, student who was injured in a bike accident has died