Join Whatsapp Group. Join now!
Aster MIMS 10/10/2023

പോക്‌സോ കേസിലെ പ്രതി കടലില്‍ ചാടിയത് കൈവിലങ്ങോടെ; പ്രതിക്കായി തെരെച്ചില്‍ ഊര്‍ജ്ജിതം, ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് Kasaragod, Kerala, news, Top-Headlines, Sea, accused, Police, Search continues for Pocso case accused
കാസര്‍കോട്: (www.kasargodvartha.com 22.07.2020) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടിയത് കൈവിലങ്ങോടെയാണെന്ന് പോലീസ് വെളിപ്പെടുത്തി. തെളിവെടുപ്പിനിടെ 200 മീറ്റര്‍ ഓടിയ ശേഷം കടലില്‍ ചാടുകയായിരുന്നു. പിന്നാലെ ഓടിയ പോലീസുദ്യോഗസ്ഥന്‍ പ്രമോദ് വെള്ളത്തില്‍ ചാടിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് എസ് ഐ വിപിന്‍, വനിതാ എസ് ഐ രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് പ്രമോദിനെ കരക്കെത്തിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് എ എസ് പി ജേയ്‌സണ്‍ എബ്രഹാം, ഡി വൈ എസ് പി പി ബാലകൃഷ്ണന്‍, സി ഐ പി മനോജ് തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെരെച്ചിലിന് നേതൃത്വം നല്‍കി വരികയാണ്. കുഡ്‌ലു കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി കലി തുള്ളി നില്‍ക്കുന്ന കടലില്‍ ചാടിയത്.

ബുധനാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി മൊഴി നല്‍കിയതിന്റെ അടിസ്ഥനത്തിലാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചത്. ഹാര്‍ബറിലെ കല്ലിനിടയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് മൊബൈല്‍ സൂക്ഷിച്ചിട്ടുണ്ടെന്ന യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് ഹാര്‍ബറിലെത്തിയത്.

ഇരുകൈയ്യിലും വിലങ്ങണിയിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് പോലീസിനെ തള്ളി മാറ്റി പ്രതി കടലിലിലേക്ക് എടുത്ത് ചാടിയത്. കൈവിലങ്ങ് അണിയിച്ചത് കാരണം നീന്തി രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് തെരെച്ചിലിന് നേതൃത്വം നല്‍കുന്ന മത്സ്യതൊഴിലാളികള്‍ പറയുന്നത്. അതേസമയം യുവാവ് ഒളിപ്പിച്ചുവെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു.

Related News:
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി; തെരച്ചില്‍ തുടരുന്നു



Keywords: Kasaragod, Kerala, news, Top-Headlines, Sea, accused, Police, Search continues for Pocso case accused
  < !- START disable copy paste -->