Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടിയില്‍

മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടിയില്‍. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുട്ടം ഗേറ്റിനു സമീപത്തു വെച്ചാണ് ഡി വൈ എസ് പി ബാലകൃഷ്ണന്‍ Kasaragod, Kerala, news, Kumbala, Sand-Lorry, seized, Sand lorry seized by Police
കുമ്പള: (www.kasargodvartha.com 18.07.2020) മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പിടിയില്‍. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുട്ടം ഗേറ്റിനു സമീപത്തു വെച്ചാണ് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും കുമ്പള പോലീസും ചേര്‍ന്ന് കെ എല്‍ 14 ജി 8483 നമ്പര്‍ ടിപ്പര്‍ ലോറി പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുരുത്തിയില്‍ നിന്നും കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബത്തേരിയില്‍ നിന്നും ഓരോ ടിപ്പര്‍ ലോറിയും ഡി വൈ എസ് പിയും സംഘവും പിടികൂടിയിരുന്നു. കഴിഞ്ഞ മാസം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടവുകളില്‍ നിന്നും 300 ടണ്‍ മണല്‍ പിടികൂടുകയും 3 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

Photo: File


Keywords: Kasaragod, Kerala, news, Kumbala, Sand-Lorry, seized, Sand lorry seized by Police
  < !- START disable copy paste -->