കാസര്‍കോട്: (www.kasargodvartha.com 08.07.2020) കേരള കേന്ദ്രസര്‍വകലാശാലഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വിഭാഗം മേധാവി ഡോ പ്രസാദ് പന്ന്യനെതിരെ സര്‍വ്വകലാല ഗവേഷക വിദ്യാര്‍ത്ഥി വീണ്ടും പോലീസിനെ സമീപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് മാനസിക പീഡനം ആരോപിച്ച് പോലീസിലും കേന്ദ്ര സര്‍വ്വകലാശാലയ്ക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രസാദ് പന്ന്യനെ സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇതിനെതിരെ പ്രസാദ് പന്ന്യന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സര്‍വ്വകലാശാല വി.സി, രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതിക്കാരിയായ ഗവേഷണ വിദ്യാര്‍ത്ഥിക്കുമെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തന്നെ കേസില്‍ എതിര്‍കക്ഷിയാക്കി ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മാനസീകമായി വിഷമത്തിലാണെന്നും മറ്റും കാണിച്ചാണ് ഗവേഷണ വിദ്യാര്‍ത്ഥിനി ബേക്കല്‍ പോലീസില്‍ വീണ്ടും പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ കണ്ണൂരില്‍ നിന്നും വിളിച്ചു വരുത്തിയ പോലീസ് മൊഴിയെടുത്തു.
പരാതിക്കാരിയായ ഗവേഷണ വിദ്യാര്‍ത്ഥിനിയെ ഒഴിവാക്കി കൊണ്ട് സര്‍വ്വകലാശാല അധികൃതരെ മാത്രം എതിര്‍ക്ഷികളാക്കി കോടതിയില്‍ ഹര്‍ജി നല്‍കാനാണ് താന്‍തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പരാതിക്കാരിയെ ഒഴിവാക്കി ഹര്‍ജിയുമായി മുന്നോട്ട് പോയാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ കൂടി എതിര്‍കക്ഷിയാക്കിയതെന്ന് പ്രസാദ് പന്ന്യന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
കോടതിയുടെ നടപടിയായതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും കടക്കാന്‍ പോലീസിന് കഴിയില്ലെന്നും പരാതിക്കാരിക്ക് കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥിനിയായ തനിക്ക് ഗൈഡായ പ്രസാദ് പന്ന്യനില്‍ നിന്നും മാനസിക പീഡനം നേരിട്ടതായും ദളത് വിഭാഗക്കാരിയായതിനാല്‍ തന്നെ അവഗണിക്കുന്നതായും കാണിച്ചാണ് വിദ്യാര്‍ത്ഥിനി നേരത്തെ പരാതിപ്പെട്ടിരുന്നത്. തുടര്‍ന്ന് സര്‍വ്വകലാശാല അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍ നല്‍കിയ റിപ്പോര്ര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസാദ് പന്ന്യനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
അതേ സമയം കേന്ദ്ര സര്‍വകലാശാല അധികൃതരുടെ പകപോക്കല്‍ നടപടിയാണ് പുറത്തക്കലിന് പിന്നിലെന്നാണ് പ്രസാദ് പന്ന്യന്‍ മുമ്പ് പ്രതികരിച്ചത്.
Keywords: kasaragod, news, Kerala, Central University, complaint, Teacher, Student, Issue, suspension, research student again lodges a police complaint against central university teacher