ബേക്കല്‍: (www.kasargodvartha.com 14.07.2020) മദ്യപിച്ച് ഓഫീസിലെത്തിയ ലൈന്‍മാന്‍ അസിസ്റ്റന്റ് എഞ്ചിനീയറെ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. ഉദുമ ഇലക്ട്രിസിറ്റി ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജിത്തിനെയാണ് ലൈന്‍മാന്‍ കണ്ണൂര്‍ സ്വദേശി സജീവന്‍ മര്‍ദിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മദ്യപിച്ച് ഓഫീസിലെത്തിയ സജീവന്‍ ഒരു പ്രകോപനവുമില്ലാതെ എഞ്ചിനീയറെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഓഫീസ് സൂപ്രണ്ട് മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ സജീവനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.
Keywords: news, Kerala, kasaragod, Bekal, Drinkers, Attack, Police, case, complaint, police registered case against drunked man