Join Whatsapp Group. Join now!
Aster MIMS 10/10/2023

രൈരു നായരുടെ വിയോഗത്തിലൂടെ നഷ്ടമായത് സമരതീക്ഷ്ണമായ ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന പാലം: മുഖ്യമന്ത്രി

സ്വാതന്ത്യ സമര സേനാനി രൈരു നായരുടെ വിയോഗത്തോടെ സമരതീഷ്ണമായ ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന Kerala, news, Kannur, Top-Headlines, Pinarayi-Vijayan, Pinarayi-Vijayan about Rairu Nair
കണ്ണൂര്‍: (www.kasargodvartha.com 04.07.2020) സ്വാതന്ത്യ സമര സേനാനി രൈരു നായരുടെ വിയോഗത്തോടെ സമരതീഷ്ണമായ ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന പാലമാണ് നഷ്ടമായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇടതു സഹയാത്രികനായിരുന്നു രൈരു നായര്‍. എ കെ.ജിയുമായി ഗാഢബന്ധം പുലര്‍ത്തിയിരുന്ന രൈരു നായര്‍ സി.എച്ച് കണാരന്‍ മുഖേനയാണ് അന്ന് കെ.എസ്.വൈ .എഫിന്റെ ഉശിരന്‍ നേതാവായിരുന്ന പിണറായി വിജയനെ പരിചയപ്പെടുന്നത്. ചെറായി അനന്തന്റെ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിയതായിരുന്നു പിണറായി വിജയന്‍. എ.കെ.ജി ഒരിക്കല്‍ പിണറായിയിലുള്ള ഉശിരന്‍ സംഘാടകനും മികച്ച പ്രസംഗികനുമായ യുവാവിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി രൈരു നായര്‍  പലയിടങ്ങളിലും എഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ക്‌ളിഫ് ഹൗസില്‍ മുഖ്യമന്ത്രിയായ പിണറായി വിജയനെ കാണാന്‍ ജെമിനി ശങ്കരനുമൊന്നിച്ച് രൈരു നായര്‍ പോയിരുന്നു. ഏറെ നേരം ചെലവഴിച്ചാണ് അന്ന് മടങ്ങിയത്.

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന രൈരു നായരുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനിക്ക്  പിതൃതുല്യനായിരുന്നു രൈരു നായര്‍. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരുനായര്‍ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായര്‍. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരുനായര്‍ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു. ഭൂതകാലത്തില്‍ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കാന്‍ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പിലൂടെ പറഞ്ഞു '

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായ സി രൈരുനായരുടെ (98) സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയോടെ തലശേരി മേലുരിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30യോടെയായിരുന്നു അന്ത്യം. പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരുനായര്‍ വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി.പതിനാറാം വയസില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധയിലെത്തി. ഒരു വര്‍ഷം അവിടെ താമസിച്ചു. നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെയുള്ളദേശീയ നേതാക്കളുമായി ബന്ധപ്പെട്ടത് വാര്‍ധ ജീവിതകാലത്താണ്. ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ വളണ്ടിയറായിരുന്നു. 1939ല്‍ നാട്ടിലേക്ക് മടങ്ങിയെത്തി. കോഴിക്കോട് താലൂക്ക് റേഷനിങ്ങ് ഓഫീസില്‍ എന്‍ക്വയറിഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. 1961ല്‍ നാട്ടിലെത്തി കോഴിക്കോട് കാലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി. പി കൃഷ്ണപിള്ള മുതല്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. പിണറായിയില്‍ തേര്‍ളയില്‍ രൈരുനായരുടെയും ചാത്തോത്ത് മാധവിഅമ്മയുടെയും മകനായി 1922 ഫെബ്രുവരി 10നാണ് ജനനം. തലശേരി സെന്റ്‌ജോസഫ്‌സ് സ്‌കൂളിലും മലബാര്‍ കൃസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഭാര്യ: നാരായണിക്കുട്ടിയമ്മ.മക്കള്‍: പ്രദീപ് കുമാര്‍ (മലേഷ്യ), പ്രവീണ(കോഴിക്കോട്),പ്രസന്ന ( ഊട്ടി),പ്രീത(വാഷിംഗ്ടണ്‍),തനൂജ (ആസ്‌ത്രേലിയ). മരുമക്കള്‍: സുരേഷ് മേനോന്‍ (കോഴിക്കോട്), ഗിരിധരന്‍ (ആസത്രേലിയ), പുരുഷോത്തമന്‍ (വാഷിങ്ങ്ടണ്‍), പരേതനായ ഡേവിഡ് ഡോസണ്‍(വിങ്ങ് കമാന്‍ഡര്‍). സഹോദരങ്ങള്‍:ജാനകി അ്മ്മ,പരേതരായ കെ.പി.നാരായണന്‍ നായര്‍,കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍,ലക്ഷ്മിഅമ്മ. മന്ത്രിമാരായ കെ.കെ ശൈലജ, ഇ പി ജയരാജന്‍ ടി.പി രാമകൃഷ്ണന്‍ തുടങ്ങിയവരും രൈരു നായരുടെ വിയോഗത്തില്‍ അനുശോചിച്ചു.



Keywords: Kerala, news, Kannur, Top-Headlines, Pinarayi-Vijayan, Pinarayi-Vijayan about Rairu Nair
  < !- START disable copy paste -->