Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം

കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കുന്നതിന് ജില്ലാതല കൊറോണ നിയന്ത്രണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു Kasaragod, Kerala, News, Karnataka, Vehicles, Fruits, Vegetable, Pass for vehicles to bring fruits and vegetables from Karnataka to Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 08.07.2020) കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കുന്നതിന് ജില്ലാതല കൊറോണ നിയന്ത്രണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പാസ് ആര്‍ ടി ഒ അനുവദിക്കും. വാഹനത്തിലെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഏഴു ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആരോഗ്യ പരിശോധന നടത്തി മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
Kasaragod, Kerala, News, Karnataka, Vehicles, Fruits, Vegetable, Pass for vehicles to bring fruits and vegetables from Karnataka to Kasargod

പച്ചക്കറി പഴ വര്‍ഗ വ്യാപാരികളുടെ യോഗം അടിയന്തരമായി ആര്‍ ടി ഒ വിളിച്ചു ചേര്‍ക്കും. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ആര്‍ടിഒ യുടെ പാസും ഹാജരാക്കുന്ന പച്ചക്കറി പഴം വാഹനങ്ങള്‍ മാത്രമേ അതിര്‍ത്തി കടന്നു പോകാന്‍ അനുവദിക്കുകയുള്ളുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.


Keywords: Kasaragod, Kerala, News, Karnataka, Vehicles, Fruits, Vegetable, Pass for vehicles to bring fruits and vegetables from Karnataka to Kasargod