ഉദുമ: (www.kasargodvartha.com 02.07.2020) ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന ക്ഷേത്ര വാട്‌സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് 90 വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു. ഒരു വിരല്‍ തുമ്പ് നൊടിച്ചപ്പോള്‍ വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഓരോ മരതൈകള്‍ അവരവരുടെ പേരില്‍ ക്ഷേത്രത്തില്‍ ഒരു ഉപവനം പദ്ധതി ശാശ്വതമാക്കി മുക്കുന്നോത്ത് കാവ് വാര്‍ട്‌സാപ്പ് ഗ്രൂപ്പ് മാതൃകയായി. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉരിത്തിരിഞ്ഞ് വന്ന കാവിലമ്മയ്ക്ക് ഒരു ഉപവനം എന്ന പദ്ധതി അംഗങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു.
വൃക്ഷതൈകള്‍ക്ക് സംരക്ഷണവലയം, വേനല്‍ കാലത്ത് വെള്ളം ലഭിക്കാന്‍ ആധുനിക വാട്ടര്‍ഡ്രോപ്പ് എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നീലേശ്വരം കടിഞ്ഞിമൂലയിലെ ജീവനം പദ്ധതിയോടനുബന്ധിച്ച് നടപ്പാക്കി വരുന്ന ഗൃഹവനം പദ്ധതി പ്രകാരം ലഭിച്ച 90 ഔഷധ മരങ്ങളാണ് ആദ്യഘട്ടം എന്ന നിലയില്‍ ക്ഷേത്രപറമ്പില്‍ വെച്ച് പിടിപ്പിച്ചത്. പദ്ധതിയുടെ ഉല്‍ഘാടനം ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് എം.കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു.
ക്ഷേത്ര വൈസ് പ്രസിഡണ്ട് സി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കര്‍ഷകശാസ്ത്രജ്ഞനുമായ പി.വി.ദിവാകരന്‍, ക്ഷേത്ര സെക്രട്ടറി കെ.കെ.കൃഷ്ണന്‍, മേല്‍ശാന്തി മഹാബലേശ്വര ഭട്ട് എന്നിവര്‍ സംസാരിച്ചു. വാര്‍ട്‌സ് കൂട്ടായ്മയുടെ എഡ്മിന്‍ രാധാകൃഷ്ണന്‍ മുക്കുന്നോത്ത് സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡണ്ട് എ.വി. ഹരിഹര സുധന്‍ നന്ദിയും പറഞ്ഞു.

Keywords: Uduma, kasaragod, news, Kerala, Whatsapp, Temple, Pant trees by WhatsApp group near temple