city-gold-ad-for-blogger

പാലത്തായി പീഡനക്കേസില്‍ പി ജയരാജന്റെ പ്രസ്താവന ജാള്യത മറയ്ക്കാന്‍: എസ് ഡി പി ഐ

കണ്ണൂര്‍:  (www.kasargodvartha.com 20.07.2020) ബി ജെ പി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ഒത്തുകളി നടത്തിയതിന്റെ പേരില്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുന്നതിന്റെ ജാള്യത മറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് സി പി എം നേതാവ് പി. ജയരാജനെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍. പാലത്തായി കേസില്‍ തീവ്രവാദ സംഘടനകളാണ് ഇടപെടുന്നതെന്ന് ജയരാജന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. ഇരയുടെ മൊഴി പോലും മുഖവിലയ്‌ക്കെടുക്കാതെ പോക്‌സോ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാരും പോലീസും നടത്തിയ ഒത്തുകളി പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്.

അനാഥ ബാലികയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്കു വേണ്ടി ഭരണചക്രം തിരിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പോലും പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. അതിനാലാണ് പ്രതിക്ക് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമാണ് കോടിയേരി പ്രസ്താവന നടത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്. സംഭവം നടന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിതാ ശിശുക്ഷേമ മന്ത്രി കെ.കെ ശൈലജ പോലും നിസ്സംഗത പാലിച്ചു എന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ബി.ജെ.പി നേതാവായ ബാലപീഡകനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരും പോലീസും നടത്തിയ രഹസ്യബന്ധം പാര്‍ട്ടി അണികളില്‍ പോലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നതായാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. കടുത്ത വര്‍ഗീയ വാദിയും അനാഥയായ സ്വന്തം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതുമായ അധ്യാപകന് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ പൊതു സമൂഹത്തില്‍ മുഖം കാണിക്കാനാവാതെ അലയുകയാണ് ജയരാജനും കൂട്ടരും. അതിനാല്‍ ഇരയുടെ നീതിക്കു വേണ്ടി ശബ്ദിക്കുന്നവരെ മോശക്കാരാക്കിയെങ്കിലും മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിഡ്ഡിവേഷം തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കെങ്കിലും ഉണ്ടെന്ന് ജയരാജന്മാര്‍ അത് തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും ജലാലുദ്ദീല്‍ വ്യക്തമാക്കി.

പാലത്തായി പീഡനക്കേസില്‍ പി ജയരാജന്റെ പ്രസ്താവന ജാള്യത മറയ്ക്കാന്‍: എസ് ഡി പി ഐ



Keywords:  Kannur, News, Kerala, SDPI, Harrasment, Case, Controversy,  P Jayarajan's statement in palathayi torture case to cover up controversy: SDPI

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia