city-gold-ad-for-blogger

6 ക്യാമറകളും അത്ഭുതപ്പെടുത്തുന്ന വിലയുമായി വണ്‍ പ്ലസ് നോര്‍ഡ് പുറത്തിറങ്ങി


ന്യൂഡെല്‍ഹി: (www.kasargodvartha.com 22.07.2020) ആറ് ക്യാമറകളും അത്ഭുതപ്പെടുത്തുന്ന വിലയുമായി ചൈനീസ് ബ്രാന്റായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫോണ്‍ വണ്‍ പ്ലസ് നോര്‍ഡ് പുറത്തിറങ്ങി. വണ്‍ പ്ലസ് നോര്‍ഡില്‍ പഞ്ച് ഹോള്‍ ഇരട്ട സെല്‍ഫി ക്യാമറയും പിന്നില്‍ നാല് ക്യാമറകള്‍ ലംബമായും ക്രമീകരിച്ചിരിക്കുന്നു. വണ്‍പ്ലസ് 8 ഫോണില്‍ മധ്യത്തില്‍ ക്രമീകരിച്ച രീതിയില്‍ നിന്നും മാറിയാണ് ഈ ക്രമീകരണം.

അഫോര്‍ഡബിള്‍ പ്രിമീയം സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെ എത്തുന്ന ഫോണ്‍ ആഗസ്റ്റ് മാസത്തില്‍ ആമസോണ്‍ ഇന്ത്യ വഴിയും, വണ്‍പ്ലസ് സൈറ്റ് വഴിയും വില്‍പ്പന നടക്കും. 6ഏആ+64ഏആ, 8ഏആ+128ഏആ പിന്നെ 12ഏആ+256ഏആ ഇവയുടെ വില യഥാക്രമം 24,999 രൂപ, 27,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ്.

6 ക്യാമറകളും അത്ഭുതപ്പെടുത്തുന്ന വിലയുമായി വണ്‍ പ്ലസ് നോര്‍ഡ് പുറത്തിറങ്ങി

ഗ്രേ ഓണിക്‌സ്, മാര്‍ബിള്‍ ബ്ലൂ നിറങ്ങളിലാണ് വണ്‍ പ്ലസ് നോര്‍ഡ് ഇറങ്ങിയിരിക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എഎംഒഎല്‍ഇഡിയാണ് വണ്‍പ്ലസ് നോര്‍ഡിന്റെ സ്‌ക്രീന്‍ വലിപ്പം. 90 ഹെര്‍ട്‌സാണ് സ്‌ക്രീന്‍ റീഫ്രഷ് റൈറ്റ്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രൊസസ്സറാണ് ഈ ഫോണിന്റെ ശേഷി നിര്‍ണയിക്കുന്നത്. 5ജി കണക്ടിവിറ്റി സപ്പോര്‍ട്ടോടെയാണ് നോര്‍ഡ് എത്തുന്നത്.

പിന്നിലെ നാല് ക്യാമറ സെറ്റപ്പിലേക്ക് വന്നാല്‍ 48 എംപി പ്രധാന ക്യാമറയാണ് ഉള്ളത്. ഇതില്‍ സോണി ഐഎംഎക്‌സ് 586 സെന്‍സര്‍ ഇന്‍ബില്‍ട്ടാണ്. 8 എംപി അള്‍ട്രവൈഡ് അംഗിള്‍ ക്യാമറ, 5 എംപി ഡെപ്ത് സെന്‍സര്‍, മാക്രോ സെന്‍സര്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

മുന്നിലെ ഇരട്ട സെല്‍ഫി ക്യാമറയില്‍ 32 എംപി സോണി ഐഎംഎക്‌സ് 616 സെന്‍സറാണ് ഉള്ളത്. രണ്ടാമത്തെ സെല്‍ഫി ക്യാമറ 105 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയാണ്. 4100 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. 30 W സ്പീഡ് ചാര്‍ജിംഗ് വാര്‍പ്പ് ചാര്‍ജറോടെയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. ഇതിനൊപ്പം തന്നെ വണ്‍പ്ലസ് വയര്‍ലെസ് ഇയര്‍ബഡ്‌സും പുറത്തിറക്കിയിട്ടുണ്ട്.

Keywords:  New Delhi, news, National, Top-Headlines, Technology, Mobile Phone, Price, OnePlus, Camera, Launch, OnePlus Nord with six cameras launched

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia