Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു Kasargod, news, Kerala, Death, Trending, Treatment, Medical College, hospital
കാസര്‍കോട്: (www.kasargodvartha.com 18.07.2020) സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസ (74) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നഫീസ. നഫീസയുടെ വീട്ടിലെ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല. ജൂലൈ 11 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലായിരുന്നു നഫീസയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നതിനാല്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിതന്ന് ഡിഎംഒ വ്യക്തമാക്കി.

Kasargod, news, Kerala, Death, Trending, Treatment, Medical College, hospital, Patient, One more covid death in Kerala

Keywords: Kasargod, news, Kerala, Death, Trending, Treatment, Medical College, hospital, Patient, One more covid death in Kerala