Join Whatsapp Group. Join now!
Aster MIMS 10/10/2023

സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെത്തിച്ച വയോധികന്‍ മരണപ്പെട്ടു; അവകാശികളുണ്ടെങ്കില്‍ ബന്ധപ്പെടണം

ഗവണ്മെന്റ് വൃദ്ധമന്ദിരത്തിലെ താമസക്കാരന്‍ രാമസ്വാമി (79) നിര്യാതനായി. 2016 മെയ് 27ന് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് Old age man died; search for family
കാസര്‍കോട്: (www.kasargodvartha.com 09.07.2020) ഗവണ്മെന്റ് വൃദ്ധമന്ദിരത്തിലെ താമസക്കാരന്‍  രാമസ്വാമി (79) നിര്യാതനായി. 2016 മെയ് 27ന് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് കാഴ്ചയ്ക്കും കേള്‍വിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. സ്വദേശം പാലക്കാടാണ് എന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും അവകാശികളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

പരേതന് ബന്ധുക്കളോ അവകാശികളോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാസര്‍കോട് പരവനടുക്കത്തുള്ള സര്‍ക്കാര്‍ വൃദ്ധമന്ദിരവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം അവകാശികളില്ല എന്ന ധാരണയില്‍ കാസര്‍കോട് നുള്ളിപ്പാടി പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യും. ഫോണ്‍ നമ്പര്‍ 04994 239276, 9495183728.



Keywords: Kasaragod, Kerala, news, Death, Old age man died; search for family
  < !- START disable copy paste -->