കാസര്‍കോട്: (www.kasargodvartha.com 18.07.2020) വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവരുടെ കോവിഡ് ടെസ്റ്റ് ഫീസ് ഏകീകരിക്കണമെന്നും സര്‍ക്കാര്‍ ലാബുകള്‍
ജില്ലയില്‍ അനുവദിച്ചു പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തണമെന്നും നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക് ഡൗണ്‍ മൂലം മാസങ്ങളായി തൊഴില്‍ ഇല്ലാതെയും മടങ്ങി പോക്ക് മുടങ്ങിയും കഴിയുന്ന പ്രവാസികളെ ദുരിത കാലത്തും ചില സ്വകാര്യ ലാബുകള്‍ കൊള്ളയടിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടല്‍ നടത്തണം.
സ്വകാര്യ ആശുപത്രിയിലുള്ള ലാബുകളില്‍ അയ്യായിരത്തിനടുത്താണ് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ കണ്ണൂര്‍ പരിയാരം ലാബുകളില്‍ നേരെപകുതിയാണ് ചാര്‍ജ്. ജില്ലയിലെ പാവപ്പെട്ട പ്രവാസികളെ കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കാതെ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തി പ്രവാസികള്‍ക്ക് അനുകൂല നടപടി ഉണ്ടാവണമെന്നും നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. ഷെയ്ഖ് ഹനീഫ്, ഹനീഫ് പി എച്ച്, സിദ്ദീഖ് ചേരങ്കൈ എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, news, NYL, NYL demands to coordinate Covid test fee
< !- START disable copy paste -->