കാസര്‍കോട്: (www.kasargodvartha.com 24.07.2020) കോവിഡ് പിടിമുറുക്കുമ്പോഴും ജില്ലയില്‍ നിരവധി ഒഴിവുകളുണ്ടായിട്ടും സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമനം നടത്തുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതെ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുകയാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ 406 പേരാണുള്ളത്. ഇതില്‍ 190 ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ ലിസ്റ്റിലാണ്. എന്നാല്‍ ഇതുവരെ 27 പേരെ മാത്രമാണ് ലിസ്റ്റില്‍ നിന്ന് നിയമിച്ചിട്ടുള്ളതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായായിരുന്നു ഈ നിയമനം. എന്നാല്‍ അതിനുശേഷം ജില്ലയിലെ പല ആരോഗ്യകേന്ദ്രങ്ങളും ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തിയെങ്കിലും ഒഴിവുകളിലേക്ക് നിയമനമുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മംഗല്‍പാടി, വെള്ളരിക്കുണ്ട് സി എച്ച് സികള്‍ താലൂക്ക് ആശുപത്രികളായി ഉയര്‍ത്തി. ഇവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ബെഡ് സ്‌ട്രെങ്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്‌തെങ്കി ലും പോസ്റ്റ് ക്രിയേഷന്‍ നടന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
നിരവധി പി എച്ച് സികളും എഫ് എച്ച് സികളുമൊക്കെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഉയര്‍ത്തിയെങ്കിലും ഇവിടുത്തെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണ് നഴ്‌സുമാരെ നിയമിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥിയായ സജീന പറയുന്നു. നിലവില്‍ സ്ഥാനക്കയറ്റം വഴി 57 ഉം ലീവ് വേക്കന്‍സിയായി 11 ഉം ഒഴിവുകള്‍ ജില്ലയിലുണ്ടെന്നാണ് അറിയുന്നത്. ഏതാനും ആരോഗ്യക്രേന്ദ്രങ്ങള്‍ പോസ്റ്റ് ക്രിയേഷന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ അതിന് അനുകൂലമായി തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. കോവിഡ് പടര്‍ന്നുപിടിക്കുമ്പോഴും നിയമനം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
അതേസമയം ജില്ലയിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്- 1, ഗ്രേഡ് -2 തസ്തികകളിലെ അനുപാത പ്രശ്‌നമാണ് നിയമനത്തിന് തടസമാകുന്നതെന്നാണ് അധികൃതരുടെ വാദം. 2021 ജൂലൈ വരെയാണ് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി.
Keywords: Kasaragod, Kerala, News, Staff, Nurse, Vacancy, COVID-19, no staff nurse recruiting for the Grade-2 post it despite the many vacancies