city-gold-ad-for-blogger
Aster MIMS 10/10/2023

മടക്കര മത്സ്യബന്ധന തുറമുഖത്തില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ആരോപണം: അടച്ച് പൂട്ടണമെന്ന് ആവശ്യം

ചെറുവത്തൂര്‍: (www.kasargodvartha.com 12.07.2020) മടക്കര മത്സ്യബന്ധന തുറമുഖത്ത് മത്സ്യം വാങ്ങാനെത്തുന്നവരും മത്സ്യത്തൊഴിലാളികളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് ധരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. കച്ചവടക്കാരും തൊഴിലാളികളുമടക്കം നൂറു കണക്കിന് ആളുകള്‍ ഇവിടെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂടിനില്‍ക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു.
മടക്കര മത്സ്യബന്ധന തുറമുഖത്തില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ആരോപണം: അടച്ച് പൂട്ടണമെന്ന് ആവശ്യം


തുറമുഖത്തെത്തുന്നവരെയെല്ലാം ഗേറ്റില്‍ വച്ച് തെര്‍മല്‍ സ്‌കാനിങ് നടത്തുന്നുണ്ടെങ്കിലും കടലില്‍ പോയി മത്സ്യവുമായി വരുന്ന തൊഴിലാളികള്‍ക്ക് യാതൊരുവിധ പരിശോധനയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളില്‍ മിക്കവരും മറ്റ് ജില്ലക്കാരാണ്. ഈയടുത്തായി തിരുവനന്തപുരം ജില്ലയില്‍ നിന്ന് വന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് നാട്ടുകാരില്‍ ഭീതി സൃഷ്ടിക്കുന്നു.


സംഭവത്തില്‍ ചന്തേര എസ് ഐ മെല്‍വിന്‍ ജോസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മടക്കര മത്സ്യബന്ധന തുറമുഖം അടച്ച് പൂട്ടണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് ഇപ്പോള്‍ മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.



Keywords: Kasaragod, Kerala, News, COVID-19, Fishermen, Cheruvathur, No COVID restrictions in Madakkara Fishing Harbour for fishermen

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL