Join Whatsapp Group. Join now!
Aster MIMS 10/10/2023

രൂക്ഷമായ കടലേറ്റം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുട്ടികള്‍ തിരയില്‍ ഒലിച്ചുപോയി, നാട്ടുകാര്‍ രക്ഷപ്പെടുത്തി

നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി natives rescued the childrens from waves #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 20.07.2020) രൂക്ഷമായ കടലേറ്റത്തെ തുടര്‍ന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുട്ടികള്‍ തിരയില്‍ ഒലിച്ചുപോയി. നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി. കുമ്പള കോയിപ്പാടി കടപ്പുറത്താണ് കടല്‍ ക്ഷോഭം രൂക്ഷമായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒന്നര, രണ്ട് വയസു പ്രായമായ പിഞ്ചുകുഞ്ഞുങ്ങളാണ് തിരയില്‍ ഒലിച്ചുപോയത്.

 Children, Kasaragod, Kerala, Kumbala, News, Sea, natives rescued the childrens from waves

പെട്ടന്ന് ഇരച്ചു കയറി വന്ന തിരമാലകളില്‍പ്പെട്ട് ഒലിച്ചു പോകുന്നതിനിടെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഓടിയെത്തി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.


Keywords: Children, Kasaragod, Kerala, Kumbala, News, Sea, natives rescued the childrens from waves