Join Whatsapp Group. Join now!
Aster MIMS 10/10/2023

കൈയ്യടിക്കാം ഈ മാതൃകയ്ക്ക്; ദുരിതത്തിലായ പ്രവാസികള്‍ക്കായി ചാര്‍ട്ടേര്‍ഡ് വിമാനമൊരുക്കി നമ്പ്യാര്‍ കൊച്ചിയിലെ യുവാക്കള്‍

) കഠിനാധ്വാനവും വെല്ലുവിളികളും ഏറ്റെടുത്ത് ചാര്‍ട്ടേര്‍ഡ് വിമാനം പറത്തി 176 ആളുകളെ ദുബൈയില്‍ നിന്ന് മലയാളക്കരയില്‍ എത്തിച്ച ആഹ്ലാദത്തിലാണ് നമ്പ്യാര്‍ കൊച്ചി ഗ്രാമവാസികള്‍ Chartered Flight, Abudhabi, news, Gulf, Dubai, Kochi, Youth, Nambiar Kochi, Nambiar Kochi youths chartered flight for expats #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
അബുദാബി: (www.kasargodvartha.com 04.07.2020) കഠിനാധ്വാനവും വെല്ലുവിളികളും ഏറ്റെടുത്ത് ചാര്‍ട്ടേര്‍ഡ് വിമാനം പറത്തി 176 ആളുകളെ ദുബൈയില്‍ നിന്ന് മലയാളക്കരയില്‍ എത്തിച്ച ആഹ്ലാദത്തിലാണ് നമ്പ്യാര്‍ കൊച്ചി ഗ്രാമവാസികള്‍. കാഞ്ഞങ്ങാടിന്റെ മലയോര മേഖലയിലെ ഏതാനും യുവാക്കളാണ് യു എ ഇയില്‍ കുടുങ്ങിക്കിടക്കുന്ന നാട്ടുകാരെ മലയാളക്കരയില്‍ എത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം ആസൂത്രണം ചെയ്തത്. ഇതനുസരിച്ച് നമ്പ്യാര്‍ കൊച്ചി മുസ്ലീം ലീഗ് ശാഖാ കമ്മിറ്റിയുടെ പേരില്‍ പ്രവര്‍ത്തനം തുടങ്ങി.
Chartered Flight, Abudhabi, news, Gulf, Dubai, Kochi, Youth, Nambiar Kochi, Nambiar Kochi youths chartered flight for expats

നാട്ടിലേക്ക് പോവാന്‍ ടിക്കറ്റ് ലഭിക്കാതെ കഴിഞ്ഞ നൂറിലേറെ പേര്‍ രണ്ട് ദിവസത്തിനകം പേര് രജിസ്റ്ററും ചെയ്തു. പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആയിരത്തോളം ഫോണ്‍ കോളുകളും, ഇതിനിടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദിനേന നിയമങ്ങള്‍ മാറ്റിക്കൊണ്ടിരുന്നത് ആശങ്ക പരത്തി. പ്രതിസന്ധിയിലും മുഴുവന്‍ സീറ്റിലും യാത്രക്കാരെ ഇരുത്തി ഫ്‌ളൈ ദുബൈ വിമാനം പറന്ന് കണ്ണൂരിന്റെ മണ്ണില്‍ മുത്തമിട്ടത് യുവാക്കള്‍ക്ക് നല്‍കിയ ആശ്വാസവും ആഹ്ലാദവും ചെറുതല്ല. ടിക്കറ്റിന് പോലും വഴിയിയില്ലാതെ കഴിഞ്ഞ രണ്ട് പേര്‍ക്ക് സൗജന്യ യാത്രയും ഇവര്‍ നല്‍കിയിരുന്നു.

കെ എം സി സി പ്രവര്‍ത്തകരായ അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചി, ഇര്‍ഷാദ് നമ്പ്യാര്‍ കൊച്ചി, ബഷീര്‍ മാലോം, താജുദ്ദീന്‍ പട്ട്‌ളം, ഇഖ്ബാല്‍ പരപ്പ, കാരാട്ട്, മുഹസിന്‍ കനകപ്പള്ളി, നിസാര്‍ എടത്തോട്, സാബിത്ത് എന്നിവരാണ് പിന്നണിയിലെ പ്രവര്‍ത്തകര്‍. എയര്‍ പോര്‍ട്ടിലെത്തിയവരെ യാത്രയയക്കാനും പിപി ഇ കിറ്റും, ലഘുഭക്ഷണങ്ങള്‍ നല്‍കാനും എത്തിയത് ഇവര്‍ തന്നെയായിരുന്നു.

പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയായ കെ എം സി സി ഇരുന്നൂറിലേറെ വിമാനങ്ങള്‍ ചാര്‍ട്ടേര്‍ഡ് ചെയ്ത് പറത്തിയെങ്കിലും മാതൃ സംഘടനയായ മുസ്ലീം ലീഗിന്റെ പേരില്‍ വിമാനം പറത്തിയ ഏക കമ്മിറ്റിയെന്ന നിലയിലും, കുടുങ്ങിയവരെ സുഖമായി എത്തിച്ചതിലും അഭിമാനം കൊള്ളുകയാണ് നമ്പ്യാര്‍ കൊച്ചി ഗ്രാമത്തെ ലീഗ് പ്രവര്‍ത്തകര്‍.


Keywords: Chartered Flight, Abudhabi, news, Gulf, Dubai, Kochi, Youth, Nambiar Kochi, Nambiar Kochi youths chartered flight for expats