Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

വിദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് Kasaragod, Kerala, news, N.A.Nellikunnu, MLA, COVID-19, Top-Headlines, NA Nellikkunnu MLA sent letter to CM with demands to give free covid test for expats
കാസര്‍കോട്: (www.kasargodvartha.com 17.07.2020) വിദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. പല പ്രവാസികളും കഴിഞ്ഞ കുറെ മാസക്കാലം നാട്ടില്‍ ജീവിച്ചത് ദുരിതത്തോടെയാണ്. ദുരിതം അല്‍പ്പമെങ്കിലും മാറിക്കിട്ടുമല്ലോ എന്ന പ്രത്യാശയോടെയാണ് പ്രവാസികള്‍ തിരിച്ചുപോകുന്നത്.

വിമാനടിക്കറ്റിനുപോലും കാശില്ലാത്തവരുണ്ട്. കൂനിന്മേല്‍കരു എന്നപോലെയാണ് മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ വേണ്ടിവരുന്ന ചെലവ്. സ്വകാര്യ ആശുപത്രികളിലാണ് ടെസ്റ്റിനു സാകര്യമുള്ളത്. മൂവായിരത്തിലധികം രൂപയാണ് ചാര്‍ജ്ജായി ഈടാക്കുന്നത്. ഏകീകരണമില്ല. പലതരത്തിലാണ് ആശുപത്രികള്‍ ചാര്‍ജ്ജ് ഈടാക്കുന്നത്. ഈ ടെസ്റ്റ് സര്‍ക്കാര്‍ വക സാജന്യമായി നടത്താന്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് അതിനേക്കാള്‍ ആശ്വാസകരമായി മറ്റൊന്നില്ലെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
Kasaragod, Kerala, news, N.A.Nellikunnu, MLA, COVID-19, Top-Headlines, NA Nellikkunnu MLA sent letter to CM with demands to give free covid test for expats


Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, COVID-19, Top-Headlines, NA Nellikkunnu MLA sent letter to CM with demands to give free covid test for expats
  < !- START disable copy paste -->