Join Whatsapp Group. Join now!
Aster MIMS 10/10/2023

പതിനാറുകാരിയെ പീഡിപ്പിച്ചു; പിതാവടക്കം നാല് പ്രതികള്‍ പിടിയില്‍; മാതാവിനെയും പ്രതിചേര്‍ത്തേക്കും

എട്ടാം ക്ലാസ് മുതല്‍ അച്ഛന്‍ തന്നെ വീട്ടില്‍ വെച്ച് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു Molestation Case: Four including father arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 20.07.2020) പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവടക്കം നാല് പ്രതികള്‍ പിടിയിലായി. കാസര്‍കോട് തൈക്കടപ്പുറത്താണ് സംഭവം. സംഭവത്തില്‍ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി എന്നിവരും പുഞ്ചാവി സ്വദേശി ഇജാസുമാണ് പിടിയിലായത്. എട്ടാം ക്ലാസ് മുതല്‍ പിതാവ് തന്നെ വീട്ടില്‍ വെച്ച് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പിതാവിനെ കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി പീഡിപ്പിച്ചെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. ഇയാൾ ഇതിന് മുമ്പും പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ട്.

Kasaragod, Kerala, News, Molestation, Father, Case, Arrest, Molestation Case: Four including father arrested

മാതാവിന്റെ അറിവോടെയാണ് പീഡനങ്ങള്‍ നടന്നതെന്നും കുട്ടി പറയുന്നു. ഇവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടി ഗര്‍ഭിണിയായിരുന്നെന്നും ഗര്‍ഭം അലസിപ്പിച്ചിരുന്നെന്നും അറിഞ്ഞ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കാന്‍ കുട്ടിയോട് പറഞ്ഞത്. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജറാക്കി കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. അമ്മാവന്റെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍.

(UPDATED)

Keywords: Kasaragod, Kerala, News, Molestation, Father, Case, Arrest, Molestation Case: Four including father arrested