ഒരു വര്‍ഷത്തോളമായി 28 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിക്കുകയും നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിക്കുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു; പ്രതിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് രണ്ടു കേസുകള്‍, യുവതി നേരിട്ടത് കൊടിയപീഡനം

ഒരു വര്‍ഷത്തോളമായി 28 കാരിയായ ഭര്‍തൃമതിയെ പീഡിപ്പിക്കുകയും നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിക്കുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു; പ്രതിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത് രണ്ടു കേസുകള്‍, യുവതി നേരിട്ടത് കൊടിയപീഡനം

കുമ്പള: (www.kasargodvartha.com 09.07.2020) ഒരു വര്‍ഷത്തോളമായി 28 കാരിയായ ഭര്‍തൃമതിയെയും നാലു മാസം പ്രായമുള്ള മകളെയും പീഡിപ്പിച്ച പ്രതിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടിയിലെ അബ്ദുല്‍ കരീമിനെ (42)യാണ് കുമ്പള സി ഐ പ്രമോദും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടാം വാരത്തിലാണ് ഭര്‍തൃമതിയുടെ അകന്ന ബന്ധത്തില്‍പെട്ട അബ്ദുല്‍ കരീം ഭര്‍തൃവീട്ടില്‍ വെച്ച് പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി പീഡനം തുടരുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ഭര്‍ത്താവ് മാനസികമായും ശാരീരികമായും തളര്‍ച്ച നേരിട്ട ഭാര്യയോട് കാര്യങ്ങളന്വേഷിച്ചപ്പോഴാണ് ബന്ധുവായ അബ്ദുല്‍ കരീം നടത്തിയിരുന്നു കൊടിയപീഡനങ്ങള്‍ വിവരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 ഫെബ്രുവരിയിലാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍തൃമതിയെ പീഡിപ്പിച്ച അബ്ദുല്‍ കരീം ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ഇരട്ട എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭര്‍തൃമതിയെ പീഡിപ്പിച്ചതിന് വിവിധ വകുപ്പുകള്‍ അനുസരിച്ചും കുഞ്ഞിനെ ഉപദ്രവിച്ചതിന് പോക്‌സോ അനുസരിച്ചുമാണ് പോലീസ് കേസെടുത്തത്. പീഡനത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന യുവതിക്കും ഭര്‍ത്താവിനും പോലീസിന്റെ നിര്‍ദേശ പ്രകാരം കൗണ്‍സിലിംഗ് നല്‍കിയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഫെബ്രുവരി മുതല്‍ ഒളിവിലായിരുന്ന കരീം കഴിഞ്ഞ ദിവസം കുമ്പളയില്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. കര്‍ണാടക സ്വദേശിനിയാണ് പീഡനത്തിനിരയായ യുവതി.

നാലു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒന്നര വയസുള്ള പെണ്‍കുഞ്ഞുമാണുള്ളത്. മാനസികമായി തളര്‍ന്ന കുടുംബം ഇപ്പോള്‍ താമസം പോലും ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. പ്രതി മറ്റ് നിരവധി യുവതികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് പീഡനത്തിനു ശേഷം ഇയാള്‍ യുവതിയോട് പറഞ്ഞിട്ടുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഒരു കുടുംബത്തിനും ഇത്തരമൊരു ഗതി ഉണ്ടാകരുതെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ഭര്‍ത്താവ് പറഞ്ഞു.

Keywords: Kasaragod, Kerala, news, Top-Headlines, Molestation, Kumbala, Police, arrest, Crime, Molestation case accused arrested by Kumbala police
  < !- START disable copy paste -->