കാസര്‍കോട്: (www.kasargodvartha.com 07.07.2020) കര്‍ണാടകയില്‍ നിന്നും കാറില്‍ വരുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുര്‍ റഹ് മാന്‍ (48) ആണ് മരിച്ചത്. ബന്ധുക്കളായ രണ്ടു പേര്‍ക്കൊപ്പം കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു.
അബ്ദുര്‍ റഹ് മാന് പനിയുണ്ടായിരുന്നു. തലപ്പാടിയില്‍ നിന്ന് ടാക്സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഒപ്പം വന്നവര്‍ ക്വാറന്റൈനില്‍ പോയി.
മമ്മിഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: അര്‍ഷിദ, അഫീഫ, ഹിബ, റാഹില്‍. സഹോദരങ്ങള്‍: മൊയ്തീന്‍, അബൂബക്കര്‍, അബ്ദുല്ല, ഷാഫി, അഷ്റഫ്, ബീവി, ആയിഷ, നഫീസ, റുഖിയ.
Keywords: kasaragod, news, Kerala, Death, Mogral Puthur Abdul Rahman passes away