Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

മുണ്ട്യത്തടുക്കയിലെ ആശോക എന്ന ബാബു (65) വിന്റെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ കണ്ടെത്തിയത് missing man dead body founded #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 20.07.2020) പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. മുണ്ട്യത്തടുക്കയിലെ ആശോക എന്ന ബാബു (65) വിന്റെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പുത്തിഗെ മലങ്കര പുഴയിലാണ് അശോകയെ കാണാതായത്.

സുഹൃത്തും അയല്‍വാസിയുമായ ഉമേഷനൊപ്പം ചൂണ്ടയെറിഞ്ഞ് മീന്‍ പിടിക്കുകയായിരുന്നു. ഇതിനിടെയാണ് കാല്‍ വഴുതി വീണ് പുഴയില്‍ വീണത്. ഉമേഷ് ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും, പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍  മലങ്കരയില്‍ നിന്നും 200 മീറ്റര്‍ മാറിയുള്ളമക്കിമോഗറടുക്കയില്‍ നിന്നാണ്മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: സുന്ദരി. മക്കള്‍: പ്രശാന്ത്, അരുണ്‍കുമാര്‍, രാജേഷ് കുമാര്‍, ശരത് രാജ്, ദിവ്യജ്യോതി. മൃതദേഹം കാസര്‍ കൊട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Kasaragod, Kerala, News, Missing, Man, Dead body, missing man dead body founded